ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിപീലിന്റെ പിറന്നാളാണ് ഇന്ന്. സിനിമയിൽനിന്നും അകന്നു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് വലിയൊരു ആരാധകകൂട്ടം തന്നെയുണ്ട്. മീനാക്ഷിക്ക് നിരവധി പേരാണ് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദും പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നിട്ടുണ്ട്. നമിതയുടെ ആശംസകൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ മീനാക്ഷി നന്ദിയും പറഞ്ഞിട്ടുണ്ട്.
View this post on Instagram
നമിതയ്ക്കു പുറമേ മറ്റൊരു താരപുത്രി കൂടി മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. നടി ചിപ്പിയുടെയും സംവിധായകൻ രഞ്ജിത്തിന്റേയും മകൾ അവന്തിക രഞ്ജിത്താണ് മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആശംസ നേർന്നത്.
Read More: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്
സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര ആക്ടീവല്ല. വളരെ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളളൂ. പക്ഷേ, ഇന്നലെ പിറന്നാളിനു മുന്നോടിയായി ചുവന്ന ഗൗണിലുളള ഒരു ഫൊട്ടോ മീനാക്ഷി ഷെയർ ചെയ്തിരുന്നു.
View this post on Instagram
അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിപീനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.