മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ

കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു മീനാക്ഷിയുടെ പിറന്നാളാഘോഷം

meenakshi dileep, മീനാക്ഷി ദിലീപ്, meenakshi dileep birthday celebration photos, meenakshi birthday, മീനാക്ഷി പിറന്നാൾ, namitha pramod, നമിത, dileep daughter, ദിലീപ് മകൾ, ie malayalam, ഐഇ മലയാളം

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിപീലിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മീനാക്ഷിയ്ക്കായി ഗംഭീരമായൊരു പിറന്നാൾ ആഘോഷം തന്നെ ഒരുക്കിയിരിക്കുകയാണ് ദിലീപ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കാവ്യയേയും മീനാക്ഷിയുടെ സുഹൃത്തുക്കളെയുമെല്ലാം ചിത്രങ്ങളിൽ കാണാം.

meenakshi dileep, മീനാക്ഷി ദിലീപ്, meenakshi dileep birthday celebration photos, meenakshi birthday, മീനാക്ഷി പിറന്നാൾ, namitha pramod, നമിത, dileep daughter, ദിലീപ് മകൾ, ie malayalam, ഐഇ മലയാളം

 

View this post on Instagram

 

A post shared by DILEEPETTAN ARMY (@dileep_fans_123)

മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദും പ്രിയ കൂട്ടുകാരിക്ക് ആശംസകൾ നേർന്നിരുന്നു.

നമിതയ്ക്കു പുറമേ മറ്റൊരു താരപുത്രി കൂടി മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. നടി ചിപ്പിയുടെയും സംവിധായകൻ രഞ്ജിത്തിന്റേയും മകൾ അവന്തിക രഞ്ജിത്താണ് മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആശംസ നേർന്നത്.

Read More: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്

സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര ആക്ടീവല്ല. വളരെ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളളൂ. പക്ഷേ, ഇന്നലെ പിറന്നാളിനു മുന്നോടിയായി ചുവന്ന ഗൗണിലുളള ഒരു ഫൊട്ടോ മീനാക്ഷി ഷെയർ ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ദിപീനൊപ്പം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

Read more: നമിതയ്ക്കും കൂട്ടുകാരികൾക്കുമൊപ്പം അടിച്ചുപൊളിച്ച് മീനാക്ഷി; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meenakshi dileep birthday celebration photos

Next Story
ലാലുവിന് ആശംസകളുമായി ഇച്ചാക്ക; ‘ബറോസ്’ പൂജ ചിത്രങ്ങള്‍, വീഡിയോMohanlal, Barroz movie, Mammootty
The moderation of comments is automated and not cleared manually by malayalam.indianexpress.com