scorecardresearch
Latest News

മാലാഖയെ പോലെ മീനാക്ഷി;ചിത്രം

നടി നമിത പകർത്തിയതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണിപ്പോൾ

Meenakshi, Photo, Latest Photo

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.

മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് നടി നമിത പ്രമോദ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും മീനാക്ഷിയും നമിതയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഒന്നിച്ചുള്ള ചിത്രങ്ങൾ നമിത ഇന്നലെയും ഷെയർ ചെയ്തിരുന്നു.നമിത പകർത്തിയതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണിപ്പോൾ. ‘കൊള്ളാം ചേലായിട്ടുണ്ട്’ എന്നാണ് നമിതയുടെ കമന്റ്. ‘മാലാഖ’ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.

Meenakshi, Namitha, Photo

ഈശോ എന്ന ചിത്രത്തിന്റെ പ്രചരണ സമയത്ത് നമിതയോടു മീനാക്ഷി സിനിമയിലേയ്‌ക്കെത്തുമോ എന്നു അവതാരക ചോദിച്ചിരുന്നു. മീനാക്ഷിയ്ക്കു ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോള്‍ പുച്ഛമാണ് എന്നാണ് നമിത മറുപടി നല്‍കിയത്.’സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഞാന്‍ അവള്‍ക്കു അയച്ചു കൊടുക്കാറുണ്ട്. പലതും അവള്‍ ശ്രദ്ധിക്കാറു പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ് മീനാക്ഷി’ നമിത പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meenakashi dileep shares photo fans reaction she looks like angle namitha pramod