ലാലേട്ടനൊപ്പം ആദ്യമായി; ഓർമച്ചിത്രം പങ്കുവച്ച് മീന

സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്

Mohanlal, മോഹൻലാൽ, Meena, മീന, Meena Mohanlal, മീന മോഹൻലാൽ, Varnapakittu, വർണപ്പകിട്ട്, Meena Mohanlal movie Varnapakittu, മീന മോഹൻലാൽ ചിത്രം വർണപകിട്ട്, iemalayalam, ഐഇ മലയാളം

മലയാള സിനിമയുടെ ഭാഗ്യ ജോഡികളാണ് മോഹന്‍ലാലും മീനയും എന്ന കാര്യത്തിൽ ഒരു സിനിമാ പ്രേമികൾക്കും രണ്ടഭിപ്രായം ഉണ്ടാകില്ല. ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിച്ചത്. ചിത്രം പുറത്തിറങ്ങി 22 വർഷങ്ങളായി. കംപ്ലീറ്റ് ആക്ടർക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ അയവിറക്കുകയാണ് നായിക മീന.

Read More: ഇതാണെന്റെ പ്രിയ ചിത്രം; കമലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീന

സിനിമയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് മീന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സണ്ണി പാലമറ്റമായി മോഹൻലാലും സാന്ദ്രയായി മീനയും എത്തിയ ചിത്രം തിയേറ്ററുകളിൽ വിജയമായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ദിവ്യ ഉണ്ണി, ദിലീപ്, ജഗദീഷ്, ഗണേഷ് കുമാർ, രാജൻ പി ദേവ്, മധു തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തി.

വർണപ്പകിട്ട് ഉൾപ്പെടെ ഇവര്‍ രണ്ടു പേരും ഇതുവരെ ഏഴ് സിനിമകളിലാണ് ജോഡികളായത്. അതില്‍ ആറും സൂപ്പര്‍ഹിറ്റായിരുന്നു. വര്‍ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, നാട്ടുരാജാവ് ഇവയാണ് സൂപ്പര്‍ഹിറ്റ്. ഇരുവരുടെയും അഭിനയത്തിലെ കെമിസ്ട്രി പല സിനിമകളുടെയും വിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് സംവിധായകര്‍ തന്നെ പറയുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. സ്വാന്തനത്തിലെ “ഉണ്ണി വാവാവോ” എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മീനയുടെ മുഖം ഓര്‍മവരും. ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷണ്‍മുഖിയില്‍ അഭിനയിച്ചു. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവം നായികമാരിൽ ഒരാളാണ് മീന.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meena shares throwback picture with mohanlal

Next Story
വിജയ്-ശങ്കര്‍ കൂട്ടുക്കെട്ട് വീണ്ടും?; ത്രില്ലടിച്ച് ആരാധകര്‍Vijay and Shankar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express