‘എന്റെ ഹൃദയം തകർന്ന ദിവസം’; ഓർമകൾ പങ്കുവച്ച് മീന

ബോളിവുഡിലെ സൂപ്പർ ഹീറോയാണ് മീനയുടെ ഹൃദയം തകർത്തുകളഞ്ഞത്

meena, ie malayalam

ലോക്ക്ഡൗൺ കാലത്ത് ഓർമ ചിത്രങ്ങൾ പലതും പൊടി തട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് സിനിമാ താരങ്ങൾ. 1990 കളിലെ ഹിറ്റ് നായികയായ മീന തന്റെ ഹൃദയം തകർന്ന ദിവസത്തെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ബോളിവുഡിലെ സൂപ്പർ ഹീറോയാണ് മീനയുടെ ഹൃദയം തകർത്തുകളഞ്ഞത്.

ബോളിവുഡ് നടൻ ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ”എന്റെ ഹൃദയം തകർന്ന ദിവസം. ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി” എന്ന ക്യാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്.

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന. 1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘സാന്ത്വനം’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. സാന്ത്വനത്തിലെ “ഉണ്ണി വാവാവോ” എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മീനയുടെ മുഖം ഓര്‍മവരും.

Read Also: ലാലേട്ടനൊപ്പം ആദ്യമായി; ഓർമച്ചിത്രം പങ്കുവച്ച് മീന

മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവം നായികമാരിൽ ഒരാളാണ് മീന. രജനീകാന്തിനെ നായകനാക്കി സംവിധായകൻ ശിവ അണിയിച്ചൊരുക്കുന്ന ‘അണ്ണാത്തെ’ ആണ് മീനയുടെ അടുത്ത ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meena reveals the day her heart broke

Next Story
‘പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കും’Mohanlal, മോഹൻലാൽ, Pranav Mohanlal, പ്രണവ് മോഹൻലാൽ, Prem Nazeer, പ്രേം നസീർ, Alleppy Ashraf, ആലപ്പി അഷ്റഫ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com