scorecardresearch

അന്നൊരിക്കൽ കൃഷ്ണം രാജു ഗാരുവിനൊപ്പം; ബാല്യകാലചിത്രവുമായി താരം

അന്തരിച്ച തെലുങ്ക് നടൻ കൃഷ്ണം രാജുവിനൊപ്പം ബാലതാരമായി അഭിനയിച്ച കാലത്തെ ഒരു ഓർമചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഈ നായിക

അന്തരിച്ച തെലുങ്ക് നടൻ കൃഷ്ണം രാജുവിനൊപ്പം ബാലതാരമായി അഭിനയിച്ച കാലത്തെ ഒരു ഓർമചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ഈ നായിക

author-image
Entertainment Desk
New Update
Meena, Krishnam Raju

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറിയ താരമാണ് നടി മീന. ഇന്ന് അന്തരിച്ച തെലുങ്ക് നടൻ കൃഷ്ണം രാജുവിനൊപ്പമുള്ള ഒരു ഓർമചിത്രം പങ്കുവച്ചിരിക്കുകയാണ് മീന ഇപ്പോൾ. ബാലതാരമായി കൃഷ്ണം രാജുവിനൊപ്പം അഭിനയിച്ച കാലത്തു നിന്നുള്ളതാണ് ചിത്രം.

Advertisment

തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ് കൃഷ്ണം രാജു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു കൃഷ്ണം രാജുവിന്റെ അന്ത്യം. 83 വയസ്സായിരുന്നു. ഭാര്യ ശ്യാമള ദേവി, മകൾ പ്രസീദി, പ്രകീർത്തി, പ്രദീപ്തി. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ സംസ്‌കാരം നടക്കും. തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ് കൃഷ്ണം രാജു. റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു ഏറ്റവും ഒടുവിൽ അഭിനയിച്ചത് പ്രഭാസിനൊപ്പം രാധേ ശ്യാമിൽ ആയിരുന്നു.

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന. 1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ ആദ്യം റിലീസ് ആയ ചിത്രം എങ്കെയോ കേട്ട കുറൽ ആയിരുന്നു പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.

Advertisment

സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. സ്വാന്തനത്തിലെ “ഉണ്ണി വാവാവോ” എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മീനയുടെ മുഖം ഓര്‍മവരും. ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷണ്‍മുഖിയില്‍ അഭിനയിച്ചു. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവം നായികമാരിൽ ഒരാളാണ് മീന.

മലയാളത്തിൽ മോഹൻലാലിനൊപ്പമാണ് മീന ഏറ്റവുമധികം സിനിമകൾ ചെയ്തത്. മലയാള ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിച്ചത്. വർണപ്പകിട്ട് ഉൾപ്പെടെ ഇവര്‍ രണ്ടു പേരും ഇതുവരെ ഏഴ് സിനിമകളിലാണ് ജോഡികളായത്. അതില്‍ ആറും സൂപ്പര്‍ഹിറ്റായിരുന്നു. വര്‍ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, നാട്ടുരാജാവ് ഇവയാണ് സൂപ്പര്‍ഹിറ്റ്.

Meena

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: