scorecardresearch

മീന, നിവിൻ പോളി, നരേൻ, വിജയ് സേതുപതി, ലിയോണ; പുതിയ തുടക്കം കുറിച്ച് താരങ്ങൾ

ജിയോഹോട്ട്സ്റ്റാറിന്റെ വരാനിരിക്കുന്ന വിവിധ സീരീസുകളിലൂടെ ഒരു പറ്റം പ്രമുഖ താരങ്ങൾ കൂടി വെബ് സീരീസുകളിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഈ സീരീസുകളെല്ലാം 2026ൽ റിലീസിനെത്തും

ജിയോഹോട്ട്സ്റ്റാറിന്റെ വരാനിരിക്കുന്ന വിവിധ സീരീസുകളിലൂടെ ഒരു പറ്റം പ്രമുഖ താരങ്ങൾ കൂടി വെബ് സീരീസുകളിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഈ സീരീസുകളെല്ലാം 2026ൽ റിലീസിനെത്തും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Meena Nivin Pauly Naren Vijay Sethupathi Digital Debut

സിനിമകളോട് കിടപിടിക്കുന്ന വലിയൊരു ആരാധകവൃന്ദം ഇന്ന് വെബ് സീരീസുകൾക്കുമുണ്ട്. ഈ മേഖലയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണം നിരവധി സിനിമാ താരങ്ങളാണ് വെബ് സീരീസുകളിലേക്ക് ചുവടുവച്ചിരിക്കുന്നത്. നീരജ് മാധവൻ, അജു വർഗീസ്, ലാൽ, പ്രിയാമണി, സുരാജ് വെഞ്ഞാറമൂട്, നിഖില വിമൽ, അർജുൻ രാധാകൃഷ്ണൻ, ഷറഫുദ്ദീൻ, നിത്യ മേനൻ, സണ്ണി വെയ്ൻ, ഗൗരി കിഷൻ തുടങ്ങി നിരവധി നടീനടന്മാർ ഇതിനകം തന്നെ വെബ് സീരീസ് ലോകത്ത് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

Advertisment

Also Read: രണ്ടര ദശകത്തിന് ശേഷം ഒരുമിച്ച്; ഉണ്ണിയും ദേവകിയും; ചിത്രങ്ങൾ പങ്കുവെച്ച് ശോഭന

ഇപ്പോഴിതാ, ജിയോഹോട്ട്സ്റ്റാറിന്റെ വരാനിരിക്കുന്ന വിവിധ സീരീസുകളിലൂടെ ഒരു പറ്റം പ്രമുഖ താരങ്ങൾ കൂടി വെബ് സീരീസുകളിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നടന്മാരായ നിവിൻ പോളി, വിജയ് സേതുപതി, നരേൻ, ബിനു പപ്പു, നടിമാരായ മീന, ലിയോണ ലിഷോയ്, മുത്തുമണി, വീണ നന്ദകുമാർ എന്നിവരെല്ലാം ഈ ലിസ്റ്റിലുണ്ട്. ഡിസംബർ 9ന് ചെന്നൈയിൽ നടന്ന ജിയോഹോട്ട്സ്റ്റാറിന്റെ 'സൗത്ത് അൺബൗണ്ട്' പരിപാടിയുടെ പ്രധാന ആകർഷണം തന്നെ ഈ മുൻനിര നടീനടന്മാരുടെ ഡിജിറ്റൽ അരങ്ങേറ്റ പ്രഖ്യാപനമായിരുന്നു.

മീനയുടെ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’

 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' എന്ന മലയാളം വെബ് സീരീസിലൂടെയാണ് മീനയുടെ ഡിജിറ്റൽ അരങ്ങേറ്റം. മീനയ്‌ക്കൊപ്പം വിനീത്, ഹക്കീം ഷാ എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യുവപ്രതിഭയായ സഞ്ജന ദീപുവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫാണ് ഈ സീരീസ് അവതരിപ്പിക്കുന്നത്.  സംവിധായകൻ സുമേഷ് നന്ദകുമാറാണ് സീരീസ് ഒരുക്കുന്നത്. പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ വിനായക് ശശികുമാറാണ് ഈ വെബ് സീരീസിന്റെ തിരക്കഥ രചിച്ചത്. തിരക്കഥാകൃത്ത് എന്ന നിലയിൽ വിനായകിന്റെ ആദ്യ ചുവടുവെപ്പാണ് ഈ പ്രൊജക്റ്റ്. 

Also Read:  Feminichi Fathima OTT Release: ഫെമിനിച്ചി ഫാത്തിമ ഒടിടിയിൽ, എവിടെ എപ്പോൾ കാണാം?

നിവിനും നരേനും മുത്തുമണിയും പിന്നെ ബിനു പപ്പുവും 

നിവിൻ പോളി, നരേൻ, മുത്തുമണി, ബിനു പപ്പു, വീണ നന്ദകുമാർ   എന്നിവർ ഡിജിറ്റൽ അരങ്ങേറ്റം കുറിക്കുകയാണ് ഹോട്ട്സ്റ്റാറിന്റെ ഫാർമ സീരീസിലൂടെ. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പി.ആർ. അരുണ്‍ ആണ്  'ഫാർമ' നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ ബോളിവുഡ് താരം രജിത് കപൂറും ഈ സീരീസിൽ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്. പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, അലേഖ് കപൂർ എന്നിവരാണ് ഫാർമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരീസ് നിർമ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്.  അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

ലിയോണയുടെ അണലി 
 
 സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ത്രില്ലർ സീരീസായ 'അണലി'യിലൂടെയാണ് ലിയോണ ലിയോഷിയുടെ ഡിജിറ്റൽ അരങ്ങേറ്റം. കേരളത്തെ ഒന്നാകെ ഞെട്ടിപ്പിച്ച കൂടത്തായി കൊലപാതക പരമ്പരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ജിയോഹോട്ട്സ്റ്റാറിന്റെ ഈ ബിഗ് ബജറ്റ് സീരീസ് ഒരുങ്ങുന്നത്. നിഖില വിമലും സീരീസിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹോട്ട്സ്റ്റാറിന്റെ സീരീസായ പേരില്ലൂർ പ്രീമിയർ ലീഗിലൂടെ വെബ് സീരീസ് ലോകത്ത് തന്റെ അരങ്ങേറ്റം കുറിച്ച നിഖിലയുടെ രണ്ടാമത്തെ സീരീസാണിത്. 

വിജയ് സേതുപതിയുടെ കാട്ടാൻ

കാട്ടാനിലൂടെയാണ് വിജയ് സേതുപതിയുടെ ഡിജിറ്റൽ അരങ്ങേറ്റം.  കടൈസി വിവാഹായി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ എം മണികണ്ഠനാണ് കാട്ടാന്റെ തിരക്കഥ. മിലിന്ദ് സോമനും ഒരു പ്രധാന വേഷത്തിൽ ഈ പരമ്പരയിൽ എത്തുന്നുണ്ട്. ഈ പരമ്പരയുടെ നിർമ്മാതാവ് കൂടിയാണ് വിജയ് സേതുപതി. 

Also Read:  ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: