scorecardresearch

അമ്മയുടെ തോളോട് തോൾ ചേർന്ന് മകൾ, നൈനികയുടെ പുതിയ ചിത്രങ്ങൾ വൈറൽ

മീനയുടെയും മകളുടെയും പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്

meena, ie malayalam

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുളള നടിയാണ് മീന. ബാലതാരമായാണ് മീന സിനിമയിലെത്തിയത്. മീനയുടെ മകൾ നൈനികയും അഭിനയത്തിൽ കഴിവു തെളിയിച്ചിരുന്നു. ‘തെരി’ എന്ന സിനിമയിൽ വിജയ്‌യുടെ മകളുടെ വേഷം ചെയ്താണ് നൈനിക ഏവരുടെയും പ്രിയങ്കരിയായത്. ഇതോടെ നൈനികയ്ക്ക് ആരാധകരും കൂടി. മകൾക്കൊപ്പമുളള ചിത്രങ്ങൾ മീന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്.

Read more: മലയാളികളുടെ മാമാട്ടിക്കുട്ടിയും മാളൂട്ടിയും; പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി

മീനയുടെയും മകളുടെയും പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. നടി സ്നേഹയുടെ മകളുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മീന മകൾക്കൊപ്പം എത്തിയപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുളളത്. എത്ര പെട്ടെന്നാണ് അവൾ വളർന്നതെന്നും, അമ്മയും മകളും വളരെ ക്യൂട്ടാണെന്നും കമന്റുകളുണ്ട്.

 

View this post on Instagram

 

A post shared by M E E N A (@meena_actress_)

Read More: കണ്ണിറുക്കി ചിരിച്ചും പോസ് ചെയ്തും താരമായി അജിത്തിന്റെ മകൻ; ചിത്രങ്ങൾ

2009 ജൂലൈയിലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗറിനെ മീന വിവാഹം ചെയ്യുന്നത്. 2011 ജനുവരിയിലാണ് മകൾ നൈനികയുടെ ജനനം. വിവാഹത്തിനു ശേഷവും സിനിമകളിൽ സജീവമാണ് മീന. തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന.

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)

 

View this post on Instagram

 

A post shared by Meena Sagar (@meenasagar16)

1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘സാന്ത്വനം’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു.

മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവം നായികമാരിൽ ഒരാളാണ് മീന. രജനീകാന്തിനെ നായകനാക്കി സംവിധായകൻ ശിവ അണിയിച്ചൊരുക്കുന്ന ‘അണ്ണാത്തെ’ ആണ് മീനയുടെ അടുത്ത ചിത്രം. ദൃശ്യം 2 ആണ് മീനയുടെ അടുത്ത മലയാള സിനിമ. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ് കുട്ടിയുടെ ഭാര്യയായിട്ടാണ് മീന രണ്ടാം ഭാഗത്തിലും എത്തുന്നത്. ആദ്യ ഭാഗത്തിലും മീനയായിരുന്നു നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meena and nainika lovely photos