scorecardresearch

പ്രണയത്തിന്റെ ‘മായാനദി’ ഒഴുകിത്തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു മായാനദി

പ്രണയത്തിന്റെ ‘മായാനദി’ ഒഴുകിത്തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മനസില്‍ പ്രണയം നിറച്ച് മായാനദി ഒഴുകിത്തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ഡിസംബര്‍ 22നാണ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകളാണ് ആഷിഖ് അബുവിന്റേയും ഐശ്വര്യയുടേയും ടൊവിനോയുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്.

ഒരു വര്‍ഷത്തിനിപ്പുറവും സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് യുവതലമുറയിലെ സിനിമാ പ്രേമികള്‍ക്കിടയിലും, സിനിമാ ഗ്രൂപ്പുകളിലും ഇന്നും മായാനദി ഒരു ചര്‍ച്ചാ വിഷയമാണ്. പൂമരം എന്ന ചിത്രത്തിന്റെ റീലിസ് കാത്തിരുന്നതു പോലെയാണ് പലരും മായാനദി ഡിവിഡി റിലീസ് കാത്തിരുന്നത്.

View this post on Instagram

Happy Anniversary #mayaanadhi

A post shared by Aashiq Abu (@aashiqabu) on

മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു മായാനദി. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വ്വഹിച്ച ‘മായാനദിക്ക്’ സംഗീതം നല്‍കിയത് റെക്‌സ് വിജയനായിരുന്നു. ഷഹബാസ് അമന്‍ ആലപിച്ച ‘മിഴിയിയില്‍ നിന്നും’ എന്ന ഗാനം ഒരു വര്‍ഷത്തിനിപ്പുറവും ആസ്വാദകരുടെ പ്ലേലിസ്റ്റിലുണ്ട്.

View this post on Instagram

Mayaanadhi #oneyearofmayaanadhi

A post shared by Aishwarya Lekshmi (@aishu__) on

സുധീര്‍ മിശ്ര സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ ‘ഹസാരോം ഖ്വായിഷേന്‍ ഐസി’ എന്ന ചിത്രത്തിലെ ബാവ്രാ മന്‍ എന്ന ഗാനം മായാനദിയിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടു. അപ്പുവും സുഹൃത്തുക്കളായ ദര്‍ശന, സമീറ എന്നിവരും ബാല്‍ക്കണിയിലിരിക്കുന്ന രാത്രി, കൂട്ടുകാരികള്‍ക്കായി ദര്‍ശന പാടിയ ഈ ഗാനത്തിനും വലിയ സ്വീകര്യത ലഭിച്ചിരുന്നു. സ്വാനന്ദ് കിര്‍കിറേ ആലപിച്ച ‘ബാവ്രാ മന്‍’ ആഷിക് അബു ചിത്രത്തിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ആ ഗായകന്‍ തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സ്വാനന്ദ് കിര്‍കിറേ ഇതേക്കുറിച്ച് പറഞ്ഞത്. ഈ പതിപ്പ് ഇഷ്ടമായതായും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഗാനത്തിന് വരികളെഴുതിയതും സ്വാനന്ദ് കിര്‍കിറേ തന്നെയാണ്. ശന്തനു മൊയ്ത്രയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Read More: മായാനദിയിലെ ‘ബാവ്‌രാ മന്‍;’ സ്‌നേഹമറിയിച്ച് യഥാര്‍ത്ഥ ഗായകന്‍

ഇക്കഴിഞ്ഞ ജൂലൈയില്‍ ചിത്രം റീ റിലീസ് ചെയ്തിരുന്നു. ആരാധകരുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മാത്തന്‍. ഐശ്വര്യ അവതരിപ്പിച്ച അപ്പു അഥവ അപര്‍ണ രവി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിരവധി സൈബര്‍ ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ടാണ് മായാനദി വിജയം നേടിയത്. ചിത്രം കാണില്ലെന്നും, പരാജയപ്പെടുത്തുമെന്നും ആഷിഖ് അബു ഉള്‍പ്പെടെയുള്ളവരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ റിലീസ് ദിവസം മുതല്‍ മായാനദിക്ക് തിയേറ്ററില്‍ വലിയ ജനത്തിരക്കായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mayaanadhi tovino thomas aishwarya lekshmi aashique abu