ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘മായാനദി’യിലെ ആദ്യഗാനമെത്തി. ‘ഉയിരിന്‍ നദിയേ ഒഴുകും മായാനദിയേ..’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. റെക്‌സ് വിജയനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒപി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.

സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ (അനുരാഗ കരിക്കിന്‍വെള്ളം) എന്നിവര്‍ക്കൊപ്പം അപര്‍ണ ബാലമുരളി, ഉണ്ണിമായ, നിഴല്‍കള്‍ രവി, സൗബിന്‍ സാഹിര്‍, ഹരിഷ് ഉത്തമന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മായാനദി ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ