/indian-express-malayalam/media/media_files/uploads/2020/11/master-teaser-1.jpg)
ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന 'മാസ്റ്ററി'ന്റെ ടീസർ യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കി കുതിക്കുന്നു. നവംബർ 14ന് റിലീസ് ചെയ്ത ടീസർ ഇതോടകം രണ്ടരക്കോടിയോളം ആളുകളാണ് കണ്ടിരിക്കുന്നത്. 20 ലക്ഷത്തിലധികം ലൈക്കുകളും ടീസർ സ്വന്തമാക്കി. ലോകേഷ് കനഗരാജാണ് മാസ്റ്റർ എന്ന സിനിമയുടെ സംവിധായകൻ. ദീപാവലി ദിനത്തിൽ വൈകിട്ട് ആറിനാണ് ചിത്രത്തിന്റെ ടീസർ സൺ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ റിലീസ് ചെയ്തത്.
Namma #VaathiRaid semma dhool!
22M views and the #MasterTeaserRage continues.
Naaliku epidi nu paapom!
Good night maapis. #MasterTeaser#MasterMostLikedTeaser#Masterpic.twitter.com/TRekfasjb6— XB Film Creators (@XBFilmCreators) November 15, 2020
മദ്യപാനിയായ ജെ ഡി എന്ന കോളേജ് അധ്യാപകനായിട്ടാണ് ടീസറിൽ വിജയുടെ നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. ക്യാമ്പസ് അധിഷ്ഠിത സിനിമകളിൽ, സാധാരണയായി, വിദ്യാർത്ഥികളാണ് അധ്യാപകർക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. പക്ഷേ, സംവിധായകൻ ലോകേഷ് കനഗരാജ് അത് മാറ്റിപ്പിടിച്ചിരിക്കുകയാണ്.
വിജയ് സേതുപതി വില്ലൻ വേഷത്തിലാണ്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗങ്ങളും ടീസറിലുണ്ട്.
രണ്ട് ചിത്രങ്ങളാണ് ലോകേഷ് കനകരാജ് ഇതിന് മുൻപ് സംവിധാനം ചെയ്തിട്ടുള്ളത്, മാനഗരവും കൈതിയും. വിജയ്, വിജയ് സേതുപതി എന്നിവർക്ക് പുറമെ മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.