/indian-express-malayalam/media/media_files/uploads/2021/01/Master-Vijay.jpg)
Master Movie Release: ഏറെ നാളായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'മാസ്റ്റർ' നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. വിജയ് ആരാധകർ മാത്രമല്ല, സിനിമാലോകം ആകമാനം പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതോടെ പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് പുതുജീവൻ പകർന്നുകൊണ്ടാണ് 'മാസ്റ്റർ' എത്തുന്നത്. ലോക്ക്ഡൗണിനു ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂപ്പർസ്റ്റാർ ചിത്രം എന്ന വിശേഷണവും മാസ്റ്ററിനു സ്വന്തം. സൂര്യ ചിത്രം 'സൂരരൈ പോട്രു' വരെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.
മദ്യപാനിയും കോളേജ് അധ്യാപകനുമായ ജെ ഡി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണ ക്യാമ്പസ് സിനിമകൾ, കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദ്യാർത്ഥികളുടെ കഥ പറയുമ്പോൾ 'മാസ്റ്റർ' പറയുന്നത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഒരു അധ്യാപകന്റെ കഥയാണ്. ചിത്രത്തിൽ വില്ലനായി വിജയ് സേതുപതിയും എത്തുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്താനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്നു. വിജയ്‌യുടെ പൊങ്കൽ റിലീസായ ചിത്രം നിർമ്മിക്കുന്നത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 14ന് റിലീസ് ചെയ്യും.
Live Blog
Master Movie Release LIVE UPDATES: മാസ്റ്ററിനെ വരവേൽക്കാനൊരുങ്ങി ആരാധകരും സിനിമാലോകവും
വിജയ് ചിത്രം മാസ്റ്റർ ആദ്യദിവസം തന്നെ കാണാനായി ടിക്കറ്റ് സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് ആരാധകർ. തിയേറ്ററുകൾക്ക് മുന്നിലെല്ലാം ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയവരുടെ നീണ്ട ക്യൂ ആണ്.
People in queue at Miraj multiplex in Coimbatore to buy tickets for tomorrow’s show of ‘Master’!!!! @amitsharma51082@MirajCinemaspic.twitter.com/ZwNqwTBtkX
— Komal Nahta (@KomalNahta) January 12, 2021
വിജയിനൊപ്പം അഭിനയിക്കുന്ന 'മാസ്റ്റർ' ആദ്യദിനം ആദ്യ ഷോ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നായിക മാളവിക മോഹനൻ. "ലോക്ക്ഡൗൺ കാലത്ത് മുംബൈയിൽ പെട്ടുപോയതിനാൽ ഇതുവരെ പടത്തിന്റെ പ്രിവ്യൂ പോലും കാണാൻ സാധിച്ചിട്ടില്ലെന്നും നാളെ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ ആവേശത്തോടെ കാത്തിരിക്കുക,"യാണെന്നും മാളവിക പറയുന്നു.
'മാസ്റ്റർ' നാളെ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിലെ ഏതാനും രംഗങ്ങൾ ഓൺലൈനിൽ ചോർന്നു എന്ന വാർത്തകളാണ് നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നത്. സംവിധായകൻ ലോകേഷ് കനഗരാജാണ് തിങ്കളാഴ്ച രാത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്.“പ്രിയപ്പെട്ടവരേ, മാസ്റ്റർ സിനിമയെ നിങ്ങളിലേക്ക് എത്തിക്കുന്നത് 1.5 വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ്. ഞങ്ങൾക്കുള്ളത് അത് തിയേറ്ററുകളിൽ ആസ്വദിക്കുമെന്ന പ്രതീക്ഷ മാത്രമാണ്. സിനിമയിൽ നിന്ന് ചോർന്ന ക്ലിപ്പുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ദയവായി ഇത് പങ്കിടരുത് നിങ്ങൾക്ക് എല്ലാവർക്കും നന്ദി. എല്ലാവർക്കും സ്നേഹം. ഒരു ദിവസം കൂടിയേ ഉള്ളൂ. പിന്നെ # മാസ്റ്റർ നിങ്ങളിലേക്ക്,” ലോകേഷ് ട്വീറ്റ് ചെയ്ചു.
Dear all It's been a 1.5 year long struggle to bring Master to u. All we have is hope that you'll enjoy it in theatres. If u come across leaked clips from the movie, please don't share it Thank u all. Love u all. One more day and #Master is all yours.
— Lokesh Kanagaraj (@Dir_Lokesh) January 11, 2021
ഏറെ മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം 'മാസ്റ്ററി'നെ വരവേൽക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ തിയേറ്റർ ഉടമകളും ആരാധകരും പ്രേക്ഷകരും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ ഇന്നലെ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. ലോക്ക്ഡൗണിനു ശേഷം ആദ്യം കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് 'മാസ്റ്റർ'.
(തൃശൂർ രാഗം തിയേറ്ററിനു മുന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്യൂ നിൽക്കുന്നവർ)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights