/indian-express-malayalam/media/media_files/uploads/2023/09/fmaryam-salmaans-sweet-gesture-for-ally-prithviraj-on-her-birthday-901079.jpg)
Alamritha Prithviraj turned nine today, Dulquer Salmaan's daughter Maryam sent her a lovely cake
നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃതയുടെ ഒൻപതാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ സമ്മാനമായി അല്ലിയ്ക്ക് ഒരു കേക്ക് സമ്മാനിച്ചിരിക്കുകയാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറ സൽമാൻ. മഴവിൽ നിറങ്ങളിൽ 'ഹാപ്പി ബർത്തഡേ അല്ലി' എന്നെഴുതിയ ഒരു മനോഹരമായ കേക്ക് ആണ് മറിയം അല്ലിക്ക് വേണ്ടി കണ്ടെത്തിയത്. കേക്കിന്റെ ചിത്രങ്ങൾ, അത് തയ്യാറാക്കിയ ബേക്കർ ഷാസ്‌നീൻ അലി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചു.'അതിമനോഹരവും ഏറെ രുചികരവുമായ കേക്ക്' എന്ന് അല്ലിയുടെ അമ്മ സുപ്രിയ കമന്റും ചെയ്തിട്ടുണ്ട്.
'ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ! 9 വർഷങ്ങൾ… ഞങ്ങൾ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ള എല്ലാവരോടും നീ കാണിക്കുന്ന അനുകമ്പയും ക്ഷമയും സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. കുഞ്ഞിനെ ഓർത്ത് ഞങ്ങൾ വളരെ അഭിമാനിക്കുന്നു! നീയെന്നെന്നും ഞങ്ങളുടെ വെളിച്ചമാണ്!,' അലംകൃതയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് പൃഥ്വിരാജ് കുറിച്ചു.
മകളുടെ പിറന്നാൾ ദിനത്തിൽ പതിവായി പൃഥ്വി അവളുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ വർഷത്തിൽ ഒരു തവണ മാത്രമാണ് ആരാധകർക്ക് പ്രിയ താരത്തിന്റെ മകളെ കാണാൻ കഴിയുക. എന്നാൽ ഈ പിറന്നാളിന് തൊട്ടു മുൻപ്, ഓണക്കാലത്ത് ആ പതിവ് തെറ്റി. അമ്മ മല്ലിക സുകുമാരൻ, സഹോദരൻ ഇന്ദ്രാണിത് സുകുമാരൻ, അദ്ദേഹത്തിന്റെ ഭാര്യ പൂർണ്ണിമ, അവരുടെ മക്കൾ എന്നിവർ ഒന്നിച്ചാണ് പൃഥ്വിയും കുടുംബവും ഇക്കുറി ഓണം ചെലവഴിച്ചത്. തിരുവോണ ദിവസം നടന്ന ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും സന്തോഷത്തിൽ ഒരു കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ തരാം പങ്കു വച്ചിരുന്നു - അതിൽ അല്ലി മോളും ഉണ്ടായിരുന്നു.
എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ അച്ഛനോടുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് തന്റെ അച്ഛനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.