സൂപ്പർഹിറ്റ് ചിത്രം ‘ചാർലി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒാഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിംഗും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്.

 Kunchacko Boban, Martin Prakkat, Kunchacko Boban Martin Prakkat film, കുഞ്ചാക്കോ ബോബൻ, മാർട്ടിൻ പ്രക്കാട്ട്, ഇന്ത്യൻ​ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം, IE malayalam, Indian express malayalam

സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അറിയുവാൻ കഴിയുന്നത്.

‘ചാർലി’യ്ക്ക് ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് മാർട്ടിൻ പുതിയ ചിത്രവുമായി എത്തുന്നത്. ദുൽഖറിനെ നായകനാക്കി മാർട്ടിൻ സംവിധാനം ചെയ്ത ‘ചാർലി’യ്ക്ക് സംസ്ഥാന സർക്കാറിന്റെ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിങ്ങനെ എട്ടു പുരസ്കാരങ്ങളാണ് ലഭിച്ചത്.

‘അഞ്ചാം പാതിര’യാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

Read more: Anjaam Pathiraa Movie Review: പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അനുഭവം; ‘അഞ്ചാം പാതിര’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook