scorecardresearch

14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

വിവാഹതട്ടിപ്പു നടത്തി മുങ്ങുന്ന ഒരു കഥാപാത്രത്തെയാണ് നിഖില പെണ്ണ് കേസിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പതിനാലോളം തവണയാണ് നിഖില കല്യാണ പെണ്ണിന്റെ വേഷത്തിൽ എത്തുന്നത്

വിവാഹതട്ടിപ്പു നടത്തി മുങ്ങുന്ന ഒരു കഥാപാത്രത്തെയാണ് നിഖില പെണ്ണ് കേസിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പതിനാലോളം തവണയാണ് നിഖില കല്യാണ പെണ്ണിന്റെ വേഷത്തിൽ എത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nikhila Vimal Pennu Case

അഭിനയം കൊണ്ടുമാത്രമല്ല, പലപ്പോഴും ഉറച്ച നിലപാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിൽ കൂടി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുള്ള അഭിനേത്രിയാണ് നിഖില വിമൽ. നിലപാടുകൾ സധൈര്യം തുറന്നുപറഞ്ഞ് പലപ്പോഴും സമൂഹമാധ്യമങ്ങളുടെ കയ്യടി നേടിയിട്ടുണ്ട് നിഖില. തഗ്ഗ് സ്റ്റാർ എന്നൊരു വിശേഷണം തന്നെയുണ്ട് നിഖിലയ്ക്ക്. 

Advertisment

നിഖിലയുടെ ഏറ്റവും പുതിയ സിനിമയായ 'പെണ്ണു കേസ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. വിവാഹതട്ടിപ്പു നടത്തി മുങ്ങുന്ന ഒരു കഥാപാത്രമായാണ് നിഖില ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ പതിനാലോളം തവണയാണ് നിഖില കല്യാണ പെണ്ണിന്റെ വേഷത്തിൽ എത്തുന്നത്. ഇതിനെ കുറിച്ച് നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Also Read: സെക്കൻഡ് ഹാഫ് ആണ് സാറേ ചെക്കന്റെ മെയിൻ! സന്ദീപിന് പുതിയ പേരിട്ട് സോഷ്യൽ മീഡിയ

"ഹെവി ആയിരുന്നു ചിത്രത്തിലെ മേക്കപ്പ് ഒക്കെ. സിനിമയിൽ 13- 14 കല്യാണം കഴിക്കുന്നുണ്ട്. അതിനൊക്കെ വേണ്ടി റെഡിയാവുക എന്നത് തന്നെ കഷ്ടപ്പാടായിരുന്നു. ഒരു കല്യാണം കഴിക്കാനുള്ള ബുദ്ധിമുട്ട് തന്നെ വലുതാണ്. അപ്പോൾ ഒരുപാട് ദിവസം ഒരേ കല്യാണ ഗെറ്റപ്പിൽ നിൽക്കുക,​അഭിനയിക്കുക എന്നതൊക്കെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ആ പ്രോസസ് രസകരമായിരുന്നു, ഓരോ ദിവസവും സാരി തിരഞ്ഞെടുക്കുക,  ആഭരണങ്ങൾ സെലക്ട് ചെയ്യുക. ഇനി ശരിക്കും കല്യാണം കഴിച്ചാൽ പോലും അത്രയും എക്സൈറ്റ്മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല," നിഖിലയുടെ വാക്കുകളിങ്ങനെ. 

Also Read: ഹൃത്വിക് റോഷന്റെ പിറന്നാൾ ആഘോഷം: ഒരേ ഫ്രെയിമിൽ മുൻഭാര്യയും കാമുകിയും

നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, ഇർഷാദ് അലി, രമേശ് പിഷാരടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, ലാലാ മലപ്പുറം, ശ്രീരേഖ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: ബജറ്റ് 44 ലക്ഷം; ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം അന്ന് നേടിയത് 4 കോടി

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ്.  ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ.മേത്ത, ഉമേഷ് കെ. ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'പെണ്ണ് കേസി'ന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിനോസ് ആണ്.

ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ് നിർവഹിക്കുന്നത്.  പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോദ് രാഘവൻ, സംഗീതം അങ്കിത് മേനോൻ, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Also Read:  നരകയറിയ താടിയുമായി ദാസപ്പനും കണ്ണപ്പനും; വർഷങ്ങൾക്ക് ശേഷം അങ്ങ് തെങ്കാശിയിൽ, വൈറൽ ചിത്രം

Nikhila Vimal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: