പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോറിയോഗ്രാഫര്‍ മാര്‍ക്ക് ഷാവരിയയുടെ അന്ത്യത്തില്‍ ദുഖവും നടുക്കവും രേഖപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഷാവരിയ യഥാര്‍ത്ഥ പ്രചോദനം ആയിരുന്നെന്ന് ദുല്‍ഖര്‍ കുറിച്ചു. അദ്ദേഹത്തോടൊപ്പം ഒരു സ്കൂള്‍ കുട്ടിയുടെ കൗതുകത്തോടെയാണ് താന്‍ ജോലി ചെയ്തതെന്നും ദുല്‍ഖര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ ദുല്‍ഖര്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും അറിയിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം സിഐഎയുടെ സംഘട്ടനം ഒരുക്കിയത് മാര്‍ക്ക് ഷാവരിയ ആയിരുന്നു.

ഹ്യൂജ് ജാക്ക്മാന്റെ ലോഗന്‍ എന്ന ചിത്രമാണ് ഷാവരിയ അവസാനമായി സംഘട്ടനം ഒരുക്കിയ ഹോളിവുഡ് ചിത്രം. ഹോളിവുഡ് ചിത്രങ്ങളില്‍ സ്റ്റണ്ട് കൊറിയോഗ്രാഫറായും സ്റ്റണ്ട് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിക്കുന്ന ആളാണ് ഷാവരിയ. നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഘട്ടന രംഗങ്ങള്‍ ഒരുക്കയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമായിരുന്നു സിഐഎ.

ഹോളിവുഡില്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഷാവരിയ. പേള്‍ ഹാര്‍ബര്‍, ഇന്‍സെപ്ഷന്‍, ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നാല് തവണ അര്‍ബുദത്തോട് പോരാടി തിരിച്ച് വന്നയാളാണ് അദ്ദേഹം. എന്നാല്‍ വ്യാഴാഴ്ച്ച നില ഗുരുതരമായി മരണത്തിന് കീഴടങ്ങുകയായിരുന്നു. 49 വയസായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ