scorecardresearch

‘പാസുരം’ പാടി നായികമാർ; ചുവടു വച്ച് ശോഭന

സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനൻ, രമ്യ നമ്പീശൻ എന്നിങ്ങനെ തെന്നിന്ത്യയുടെ പ്രിയനായികമാരെല്ലാം ഒന്നിച്ചെത്തുകയാണ് വീഡിയോയിൽ

Suhasini Maniratnam, Shobana, Nithya Menen, Kaniha, Jayashree, Anu Hasan, Ramya Nambeesan, Marghazhi Thingal musical album

സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനൻ, രമ്യ നമ്പീശൻ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നായികമാർ ഒത്തു ചേർന്ന ഒരു മ്യൂസിക്കൽ ആൽബമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തിരുപ്പാവെ എഴുതിയ ‘മാർഗഴി തിങ്കൾ’ എന്ന തമിഴ് ഗാനമാണ് സുഹാസിനി മണിരത്നം പുനരാവിഷ്കരിച്ചിരിക്കുന്നത്.

ഉമ അയ്യർ, രേവതി, നിത്യ മേനൻ, രമ്യ നമ്പീശൻ, അനു ഹാസൻ, കനിഹ, ജയശ്രീ, സുഹാസിനി മണി രത്നം എന്നിവർ പാടുമ്പോൾ പാട്ടിന് അനുസരിച്ചുള്ള നൃത്തച്ചുവടുകളുമായി ശോഭനയും സ്ക്രീനിൽ നിറയുകയാണ്. ഇന്നലെയാണ് സുഹാസിനി സംവിധാനം ചെയ്ത ഈ ആൽബം റിലീസിനെത്തിയത്.

പ്രിയനായികമാരെ ഒന്നിച്ച് സ്ക്രീനിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരും. കൂട്ടത്തിൽ നിത്യ മേനന്റെയും രമ്യ നമ്പീശന്റെയും പാട്ട് ഔട്ട്സ്റ്റാൻഡിംഗ് ആയി നിൽക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. മ്യൂസിക് ആൽബത്തിനു പിന്നിലെ രസകരമായ അനുഭവങ്ങളും താരങ്ങൾ പങ്കുവച്ചു.

Read more: പെയിന്റിങ് പോലെ സുന്ദരം; രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്ക് ഓവറിൽ താരങ്ങൾ

കഴിഞ്ഞ വർഷം സുഹാസിനിയും കൂട്ടുകാരികളും ചേർന്ന് രവി വർമ്മയുടെ പെയിന്റിംഗുകളെ പുനരാവിഷ്കരിക്കുന്ന ഫോട്ടോഷൂട്ടും നടത്തിയിരുന്നു. രാജാ രവിവർമ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തിയാണ് തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവർ വിസ്മയിപ്പിച്ചത്. രാജാരവിവർമ്മയുടെ പ്രശസ്തമായ പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ചിത്രങ്ങൾ.

Read Here: പഴയ നായികയുടെ പുതിയ പരിവേഷം; രവി വര്‍മ്മ ചിത്രത്തിന്റെ അണിയറക്കാഴ്ചകളുമായി നദിയ മൊയ്തു

samantha akkineni, shruti haasan, സാമന്ത അക്കിനേനി, രമ്യ കൃഷ്ണൻ, aishwarya rajessh, ramya krishnan, ravi varma painting, naam, g venketram photographer, g ventetram calendar, calender 2020, suhasini maniratnam, Indian express malayalam, IE Malayalam
സാമന്ത അക്കിനേനി

ശ്രുതി ഹാസൻ

ഖുശ്ബു

Read more: ഒരു 96 പ്രണയം; ഓർമകൾ പങ്കുവച്ച് ഖുശ്ബു

samantha akkineni, shruti haasan, സാമന്ത അക്കിനേനി, രമ്യ കൃഷ്ണൻ, aishwarya rajessh, ramya krishnan, ravi varma painting, naam, g venketram photographer, g ventetram calendar, calender 2020, suhasini maniratnam, Indian express malayalam, IE Malayalam
ലക്ഷ്മി മാഞ്ചു

(Photo Courtesy: G Venkataratnam/Instagram)

സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടി ഫോട്ടോഗ്രാഫർ ജി വെങ്കട്ട് റാമാണ് രാജാരവിവർമ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Marghazhi thingal music video suhasini mani ratnam shobana nithya menen revathy