/indian-express-malayalam/media/media_files/2025/01/03/mpezu52TqMz4HX3hpJCE.jpg)
Marco OTT Release Date Platform
Marco OTT Release Date & Platform: ഹനീഫ് അദേനി- ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ബ്ലോക്ബസ്റ്റർ ചിത്രം 'മാര്‍ക്കോ' ഡിസംബര്‍ 20നാണ് തിയേറ്ററുകളിലെത്തിയത്. മലയാളത്തിനപ്പുറത്ത്, മറ്റു ഇൻഡസ്ട്രികളിലും ഹിറ്റ് അടിക്കാൻ മാർക്കോയ്ക്കു സാധിച്ചു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ പടമായാണ് മാർക്കോ വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. മൂന്നു ദിവസങ്ങൾ കൂടിയേ ഉള്ളൂ ചിത്രത്തിന്റെ ഒടിടി റിലീസിന്.
ഉണ്ണി മുകുന്ദനൊപ്പം സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും മാർക്കോയിലുണ്ട്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ച് ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.
Marco Ott Release: മാർക്കോ ഒടിടി റിലീസ്
സോണി ലിവിലൂടെ ആണ് മാര്‍ക്കോ ഒടിടിയില്‍ എത്തുന്നത്. തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാവും മാർക്കോ ഒടിടിയില്‍ എത്തുക . മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലും മാർക്കോ ലഭ്യമാവും. ഫെബ്രുവരി 14ന് സോണി ലിവിൽ മാർക്കോ സ്ട്രീമിങ് ആരംഭിക്കും.
Read More
- മനുഷ്യരുടെ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ കോമഡിയ്ക്കുള്ള കണ്ടന്റല്ല; അപക്വമായ സമീപനവുമായി 'ഒരു ജാതി ജാതകം', റിവ്യൂ- Oru Jaathi Jaathakam Review
- Ponman Review: പറയേണ്ട വിഷയം കൃത്യമായി പറയുന്ന ചിത്രം; ഈ പൊൻമാന് തിളക്കമേറെയാണ്, റിവ്യൂ
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us