/indian-express-malayalam/media/media_files/2025/01/02/Ab7KPx6THTTvo6nQXmId.jpg)
ഉണ്ണി മുകുന്ദൻ്റെ ഏറ്റവും പുതിയ സിനിമയാണ് 'മാർക്കോ'
Marco Box Office Collection: ഗംഭീര പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ.' ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. റിലീസായി അഞ്ചു ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ അൻപതു കോടി പിന്നിട്ട് സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാർക്കോ. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് ജനുവരി 1ന് 300 തിയേറ്ററുകളിലായി റിലീസ് ചെയ്തിരുന്നു. ഹിന്ദിയിലും വിജയകരമായ കുതിപ്പിലാണ് മാർക്കോ.
ഇന്ത്യയിൽ മാത്രമായി 42.15 കോടി കളക്ഷൻ സിനിമ നേടിയതായാണ് റിപ്പോർട്ടുകൾ. വരുൺ ധവാൻ്റെ 'ബേബി ജോണി'നെ പിന്തള്ളിക്കൊണ്ടാണ് ഹിന്ദിയിൽ 'മാർക്കോ'യുടെ വിജയം തുടരുന്നത്. ദുൽഖർ സൽമാൻ്റ് 'കമ്മട്ടിപാട'ത്തിനെ മറികടന്നു കൊണ്ട്, ഏറ്റവും അധികം വരുമാനം ലഭിച്ച മലയാള സിനിമ എന്ന പട്ടികയിലേയ്ക്ക് അടുക്കുകയാണ് ഉണ്ണിമുകുന്ദൻ്റെ 'മാർക്കോ'.
സിനിമയുടെ വിജയ കുതിപ്പ് തുടരുമ്പോഴും ചില പ്രധാന പ്രശ്നങ്ങൾ അണിയറ പ്രവർത്തകർ നേരിടേണ്ടി വരുന്നുണ്ട്. റിലീസിന് ശേഷം വ്യാപകമായി സിനിമയുടെ വ്യാജൻ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ആലുവ സ്വദേശി ഹനാനെ ഇത്തരത്തിൽ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ സന്ദേശമയക്കുന്നവർക്ക് സിനിമയുടെ ലിങ്ക് നൽകാമെന്ന് ഇയാൾ പോസ്റ്റ് പങ്കുവച്ചിരുന്നു. അതേസമയം, പ്രചരിപ്പിച്ച ദൃശ്യങ്ങൾ പ്രതി തിയേറ്ററിൽ പോയി ചിത്രീകരിച്ചതല്ലെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ലഭിച്ച ലിങ്ക് റീച്ചിന് വേണ്ടി​ ഇയാൾ ഉപയോഗിക്കുകയായിരുന്നു എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസിലാക്കിയതായി പൊലീസ് കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾക്കെതിരെ സിനിമയിലെ നായകൻ ഉണ്ണിമുകുന്ദൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുയാണ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ നടൻ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
''ദയവായി പൈറേറ്റഡ് സിനിമകൾ കാണരുത്. ഞങ്ങൾ നിസഹായരാണ്. ഞാനും നിസഹായനാണ്. ഓൺലൈനിലൂടെ സിനിമകൾ കാണാതെ ഡൗൺലോഡ് ചെയ്യാതെ നിങ്ങൾക്ക് മാത്രമേ ഇത് തടയാൻ സാധിക്കൂ. ഇത് ഒരു അപേക്ഷയാണ്.'' ഉണ്ണിമുകുന്ദൻ കുറിച്ചു.
സിനിമയ്ക്കും നായകനും അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ധാരാളം ആരാധകരാണ് ഉണ്ണിമുകുന്ദൻ്റെ പോസ്റ്റിന് കമൻ്റ് ചെയ്തിരിക്കുന്നത്. ''എന്ത് പ്രിൻ്റ് വന്നാലും തിയേറ്ററിൽ പോയിരുന്ന കാണുന്ന ഫീൽ ചെറിയ സ്ക്രീനിൽ കണ്ടാൽ കിട്ടില്ല.'' എന്നാണ് ചിലർ പറയുന്നത്.
''പടം തിയേറ്ററിൽ മാത്രമേ കാണാറുള്ളൂ... അല്ലെങ്കിൽ ഓടിടി ഇറങ്ങീട്ട്... മാർക്കോ തിയേറ്റർ എക്സ്പീരിയൻസ് ഉള്ള പടമാണ്... '' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമൻ്റുകൾ.
മാർക്കോയുടെ വ്യാജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി സിനിമയുടെ നിർമ്മാതാവ് മുഹമ്മദ് ഷെരീഫ് കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നു. ലിങ്കിന്റെ ഉറവിടം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read More
- അടുത്ത 100 കോടി ലോഡിങ്; ഒരടിക്കുള്ള കോളുമായി 'ആലപ്പുഴ ജിംഖാന'
- പൂർണ ശക്തനായി തിരിച്ചെത്തും; സന്തോഷ വാർത്തയുമായി കന്നഡ നടൻ ശിവരാജ്കുമാർ
- നയൻതാര വന്നത് അവസാന നിമിഷം; ആ രജനീകാന്ത് ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ഖുശ്ബു
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- എൻ്റെ സ്വപ്നങ്ങളാണ് പ്രണവ് സാക്ഷാത്കരിക്കുന്നത്: മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us