/indian-express-malayalam/media/media_files/2025/03/01/F92YQ2bsC1bZteOAlAkq.jpg)
March OTT release Malayalam
/indian-express-malayalam/media/media_files/2025/02/04/rekhachitham-ott.jpg)
Rekhachithram OTT: രേഖാചിത്രം ഒടിടി
ആസിഫ് അലി- അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ രേഖാചിത്രം, നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രമാണ്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഈ മിസ്റ്ററി ത്രില്ലർ ആൾട്ടർനേറ്റീവ് ഹിസ്റ്ററി ഴോണറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ചിത്രമാണ്. സോണി ലിവിൽ മാർച്ച് 7ന് രേഖാചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/03/01/zmHuY9558KQSz98yE0b0.jpg)
Oru Jaathi Jathakam OTT: ഒരു ജാതി ജാതകം
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി എം.മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെയാണ് ഒരു ജാതി ജാതകം ഒടിടിയിലെത്തുന്നത്. മാർച്ചിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/01/08/2doGIy4hbDu5skxX3yXv.jpg)
Dominic and the Ladies' Purse OTT: ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ഒടിടി
മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം 'ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്' ജനുവരി 23നാണ് തിയേറ്ററുകളിലെത്തിയത്. ചാൾസ് ഈനാശു ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് അവസാനത്തോടെ ഡൊമിനിക് ഒടിടിയിൽ എത്തും.
/indian-express-malayalam/media/media_files/2025/02/22/zTrNekMWXvmmteVvWDil.jpg)
Officer on Duty OTT: ഓഫീസർ ഓൺ ഡ്യൂട്ടി ഒടിടി
കുഞ്ചാക്കോ ബോബൻ പൊലീസ് ഓഫീസറായി എത്തുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ളിക്സാണ്. ചിത്രം ഫെബ്രുവരി 20നാണ് തിയേറ്ററുകളിലെത്തിയത്. ജിത്തു അഷറഫാണ് സംവിധായകൻ. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മാർച്ച് 20ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/22/6JwtUDMLS124RBriv10K.jpg)
Pravinkoodu Shappu OTT: പ്രാവിൻകൂട് ഷാപ്പ് ഒടിടി
സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന കഥാപാത്രമായ 'പ്രാവിന്കൂട് ഷാപ്പ്' ജനുവരി 16-നാണ് തിയേറ്ററുകളിലെത്തിയത്. ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവും ഒക്കെയാണ് ചിത്രം പറയുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മാർച്ച് 20ന് ശേഷം ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്..
/indian-express-malayalam/media/media_files/2025/01/30/MgYXPh1VcEix1iK1r2p0.jpg)
Ponman OTT: പൊന്മാൻ ഒടിടി
ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പൊൻമാനും മാർച്ചിൽ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജ്യോതിഷ് ശങ്കർ ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.