/indian-express-malayalam/media/media_files/2025/05/05/Qb8QxjCMO5BydkLDmnZ3.jpg)
Maranamass & Parannu Parannu Parannu Chellan OTT Release Date & Platform
Maranamass & Parannu Parannu Parannu Chellan OTT Release Date & Platform: സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ', ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ് എന്നീ ചിത്രങ്ങളുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുചിത്രങ്ങളും ഏതു ഒടിടി പ്ലാറ്റ്ഫോമിൽ കാണാം? സ്ട്രീമിംഗ് തീയതി എപ്പോൾ? വിശദ വിവരങ്ങൾ അറിയാം.
Maranamass OTT: മരണമാസ്സ്
ബേസിൽ ജോസഫ്, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മരണമാസ്സ് ഒടിടിയിലേക്ക്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.
നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
സോണി ലിവിലൂടെയാണ് മരണമാസ്സ് ഒടിടിയിലെത്തുന്നത്. മേയ് 15ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Parannu Parannu Parannu Chellan OTT: പറന്ന് പറന്ന് പറന്ന് ചെല്ലാൻ
സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിലേക്ക്. ലുക്മാൻ നായക വേഷത്തിൽ എത്തിയ നോമാൻസ് ലാൻഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
ഒരു പാലക്കാടൻ ഗ്രാമത്തിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസൻ കൊങ്ങാട്, രതീഷ് കുമാർ രാജൻ, കലാഭവൻ ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
മധു അമ്പാട്ടാണ് ഛായാഗ്രഹണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജോയ് ജിനിത്, രാംനാഥ് എന്നിവർ ചേർന്നാണ്. ബിജിഎം -ജോയ് ജിനിത്.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മെയ് 16ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More
- 'ചക്കരയുമ്മ,' സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us