Latest News

മരക്കാറിന്റെ ടീസർ പങ്കുവച്ച് മോഹൻലാൽ; സംഭവം കിടുക്കിയെന്ന് സാക്ഷാൽ ഫെയ്സ്ബുക്ക്

എത്ര കിടിലനാണ് ഈ ടീസറെന്ന് പറയാൻ വാക്കുകളില്ല എന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്

Marakkar Teaser, Marakkar Official Teaser, Marakkar, മരക്കാർ,​ Marakkar Arabikadalinte simham, മരക്കാർ അറബിക്കടലിന്റെ സിംഹം, Marakkar Controversy, Director Priyadarshan, Mohanlal, Manju Warrier, TP Rajeevan, ടിപി രാജീവൻ, Pranav Mohanlal, Madhu, Marakkar: Arabikkadalinte Simham, Priyadarshan, Sunil Shetty, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഏറെ നാളായി മലയാള സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ടീസർ ചിത്രത്തിലെ നായകൻ സൂപ്പർ സ്റ്റാർ മോഹൻലാൽ അടക്കമുള്ളവർ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

മോഹൻലാൽ ഈ ടീസർ പങ്കുവച്ചതിൽ മണിക്കൂറുകൾക്കുള്ളിൽ നിരവധി കമന്റുകളും ഷെയറുകളും ലഭിച്ചു. ടീസറിലെ ഒരു കമന്റ് വളരെ പ്രത്യേകതയുള്ളതാണ്. ഫെയ്സ്ബുക്ക് ആപ്പിന്റെ ഔദ്യോഗിക ഐഡിയിൽ നിന്നാണ് ആ കമന്റ് വന്നിരിക്കുന്നത്.

ഇത് കിടുക്കൻ ടീസറാണെന്നാണ് ഫെയ്സ്ബുക്ക് അവരുടെ കമന്റിൽ പറയുന്നു. എത്ര കിടിലനാണ് ഈ ടീസറെന്ന്പറയാൻ വാക്കുകളില്ല എന്ന് കമന്റിൽ പറയുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.

നൂറുകോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം. കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ‘മരക്കാറി’ൽ ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.

‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരു ചിത്രത്തിന്റെ ഛായാഗ്രഹണവും സാബു സിറിൽ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Marakkar malayalam movie official teaser video mohanlal

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com