Marakkar Arabikadalinte Simham Release: പിടിമുറുക്കുന്ന കോവിഡ്; ‘മരക്കാർ’ റിലീസ് വീണ്ടും നീട്ടി

Marakkar Arabikadalinte Simham Release: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് നീട്ടിയിരിക്കുന്നത്

marakkar release date in kerala, marakkar movie download, marakkar full movie, marakkar cast, marakkar arabikadalinte simham full movie, marakkar movie online, marakkar release date postponed, kunjali marakkar full movie, marakkar arabikadalinte simham, marakkar arabikadalinte simham release, marakkar arabikadalinte simham release postponed, marakkar arabikadalinte simham mohanlal

Marakkar Arabikadalinte Simham release postponed: ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. മേയ് 13ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യാനാവും എന്ന കണക്കുക്കൂട്ടലിലാണ് അണിയറ പ്രവർത്തകർ.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. അതിനിടയിലാണ് കോവിഡിന്റെ രണ്ടാം ഘട്ടം ശക്തി പ്രാപിച്ചതും കോവിഡ് കേസുകൾ വ്യാപകമായതും. ഈ സാഹചര്യം കണക്കിലെടുത്താണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ ചിത്രീകരിച്ച സിനിമയാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം.’ നൂറു കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ് എന്നാണ് റിപ്പോർട്ടുകൾ.

മോഹന്‍ലാലിനെ കൂടാതെ അനേകം മലയാളം താരങ്ങളും തമിഴില്‍ നിന്നും പ്രഭു ഗണേശന്‍, ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ‘മരക്കാർ’ റിലീസ് ചെയ്യും. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ ഉണ്ട്.

ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം  സാബു സിറിലും  സംഗീതം റോണി റാഫേലും പശ്ചാത്തലസംഗീതം രാഹുൽരാജും നിർവ്വഹിച്ചിരിക്കുന്നു.

Read more: നിങ്ങളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് കല്യാണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Marakkar arabikadalinte simham release postponed

Next Story
അവൾ വന്നതോടെ എന്റെ ലോകം മാറി; മകളെ കുറിച്ച് ഭാമBhama, Bhama daughter, Bhama daughter photos, Bhama latest photos, ഭാമ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com