Marakkar Movie Release & Review Highlights: മലയാളത്തിൽ നിർമ്മക്കപ്പെട്ടതില് ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം എന്ന് കരുതപ്പെടുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്തു. പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡചിത്രത്തെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. റിലീസ് ദിനത്തിൽ മാത്രം 16000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉള്ളത്. ഇന്ന് മുതൽ കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും ‘മരക്കാ’ർ പ്രദർശിപ്പിക്കും. മലയാള സിനിമയെ സംബന്ധിച്ച് പൂർവ്വകാല റെക്കോർഡുകളെയെല്ലാം തകർക്കുന്ന ചരിത്ര മുഹൂർത്തമാണ് ‘മരക്കാറി’ന്റെ റിലീസ്.
മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്ജുന്, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.
സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം. 70 കോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും പ്രിയദര്‍ശന്റെ മകളും നടിയുമായ കല്ല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മരക്കാര്‍.’
‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം തിരു, സാബു സിറിൽ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.
മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പതിയെ ഉണര്‍ന്നു വരുന്ന തിയേറ്ററുകളില്‍ ആവേശം പകരാന്‍ മരക്കാര്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമായി ചിത്രം കാണാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും എത്തി. കൊച്ചിയിലെ സരിത തിയേറ്ററില്‍ ആണ് അദ്ദേഹം എത്തിയത്.
ചരിത്രത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുത്ത് കഥ പറയുമ്പോൾ അതിന്റെ കഥാപരിസരങ്ങളോട് പുലർത്തേണ്ട താദാത്മ്യം പ്രാപിക്കൽ മരക്കാറിൽ പലയിടത്തും നഷ്ടമായിട്ടുണ്ട്.
മറക്കാര് അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മലയാളത്തിന്റെ അഭിമാനമായിമാറട്ടെ എന്ന് സംവിധായകന് ആഷിഖ് അബു. മലയാളക്കരയുടെ പ്രിയപ്പെട്ട “മോഹൻലാൽ – പ്രിയദർശൻ” കൂട്ടുകെട്ടിൽ കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ. പ്രിയപ്പെട്ട ലാലേട്ടനും പ്രിയദർശൻ സാറിനും മഞ്ജു വാരിയർക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിർമാണപങ്കാളിയുമായ സന്തോഷേട്ടനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ. ആഷിഖ് അബു പറഞ്ഞു.
https://www.facebook.com/AashiqAbuOnline/posts/445051130323445
നാളെ തിയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ ചിത്രത്തിന് ആശംസകളുമായി പ്രിയതാരം നിവിന്‍ പോളി. മാസ്റ്റര്‍പീസ് എന്നാണ് നിവിന്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം മോഹന്‍ലാല്‍, സംവിധായകന് പ്രിയദര്ശന്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് താരം ആശംസകളും നേര്‍ന്നിട്ടുണ്ട്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആശംസാപ്രവാഹവുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകത്തുള്ളവര്‍. മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മോഹന്‍ലാല്‍, പ്രിയദര്ശന്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയ എല്ലാവര്ക്കും ആശംസകള്‍ നേരുന്നതായി പൃഥ്വിരാജ് സുകുമാരന്‍ അറിയിച്ചു.
https://www.facebook.com/PrithvirajSukumaran/posts/478085417017350
തൃശൂര്‍: മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രതീക്ഷകളുടെ അമിതഭാരം ഇല്ല എന്ന് നേരത്തെ വ്യക്തമാക്കിയ സംവിധായകന് പ്രിയദര്ശന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയും പ്രത്യേക വഴിപാട് കഴിപ്പിക്കുകയും ചെയ്തു.
ഗുരുവായൂരിലെ പ്രധാന വഴിപാടായ കൃഷ്ണാട്ടത്തിന് വേണ്ട ഉടയാടകളും, ആഭരണങ്ങളും, മറ്റുകോപ്പുകളും പുതുക്കി പണിയുന്നതിനും, കേടായവ ഉപയോഗയോഗ്യമാക്കി മാറ്റുന്നതിനും രണ്ട് ലക്ഷം രൂപ പ്രിയദർശൻ വഴിപാടായി ക്ഷേത്രത്തിൽ അടച്ചതായാണ് വിവരം. ദേവസ്വം ഓഫീസിൽ നേരിട്ടെത്തി പ്രിയദർശൻ തന്നെയാണ് ചെക്ക് കൈമാറിയത്.
കേരളത്തില്‍ മാത്രം 626 സ്ക്രീനുകളിലാണ് മരയ്ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. അഞ്ച് ഭാഷകളിലായി എത്തു ചിത്രം ലോകമെമ്പാടും 4,100 സ്കീനില്‍ പ്രദര്‍ശിപ്പിക്കും. അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് 16,000 ഷോകളായിരിക്കും ആദ്യ ദിനം ഉണ്ടാവുക.
മരക്കാറിന്റെ ആദ്യഷോ ആരംഭിക്കാൻ ഇനിയും ഒന്നര മണിക്കൂർ ശേഷിക്കവേ, തിയേറ്ററുകളിൽ ആഘോഷം തീർക്കുകയാണ് ആരാധകർ.
മരക്കാറിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കീർത്തിയുടേതായി റിലീസ് ചെയ്യുന്ന മലയാളചിത്രം കൂടിയാണ് 'മരക്കാർ'. ഇപ്പോഴിതാ, മരക്കാറിലെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
രാഹുൽ രാജാണ് മരക്കാറിന്റെ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. മരക്കാർ പോലൊരു ബ്രഹ്മാണ്ഡചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് രാഹുൽ രാജ്.
“സാധാരണ തന്റെ സിനിമകൾക്ക് പ്രിയൻ സാർ റഫറന്‍സ് കൊടുക്കാറുണ്ട്. എന്നാൽ എന്നോട് പറഞ്ഞത്, “എങ്ങനെ വേണമെന്ന് പറഞ്ഞ്, എനിക്ക് അറിയാവുന്നതു പറഞ്ഞ് ഞാന്‍ നിങ്ങളെ ലിമിറ്റ് ചെയ്യാന്‍ പോവുന്നില്ല. നിങ്ങള്‍ ഒരുപാട് അറിവ് നേടിയിരിക്കുന്നു,” എന്നാണ്. പൂർണമായ സ്വാതന്ത്ര്യം അദ്ദേഹം തന്നു. ഇവിടെ മുതല്‍ ഇവിടെ വരെ മ്യൂസിക് വേണം എന്നൊക്കെ കൃത്യമായി മാര്‍ക്ക് ചെയ്തു പറഞ്ഞുതരുന്നതാണ് അദ്ദേഹത്തിന്റെ രീതി. അത്തരം വിശദാംശങ്ങൾ പറഞ്ഞു തന്നപ്പോഴും, എവിടെയെങ്കിലും മ്യൂസിക് വേണ്ടെന്നു തോന്നുവെങ്കില്‍ വേണ്ടെന്നു വെക്കാനുള്ള ഫ്രീഡവും തന്നു. ആ സ്വാതന്ത്യം വളരെ വലുതായിരുന്നു എന്നെ സംബന്ധിച്ച്. വീട്ടില്‍ ഇരുന്നാണ് ഞാന്‍ മരക്കാറിന്റെ മുഴുവൻ സ്കോറും ചെയ്തത്. സാധാരണ പല ചിത്രങ്ങളിലും പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ കീബോർഡ് പ്രോഗ്രാമ്മിങ്ങ് ചെയ്യാൻ എന്നോടൊപ്പം രണ്ടോ മൂന്നോ പേർ കൂടിയുണ്ടാവും. പക്ഷെ മരക്കാർ എന്ന ചിത്രത്തിന്റെ സ്കോറിന് പ്രത്യേക ട്രീറ്റ്മെന്റ് ആവശ്യമായതിനാൽ, ഞാൻ ഒറ്റയ്ക്കാണ് മൊത്തം പ്രോഗ്രാമിങ്ങും പ്രൊഡക്ഷനും ചെയ്തത്. പ്രഗത്ഭരായ ചെന്നൈ സ്ട്രിങ്സ് ഓർക്കസ്ട്രയെകൊണ്ടും സ്കോറിൽ സുപ്രധാനമായ സ്ട്രിങ്ങ്സ് പീസുകൾ വായിപ്പിക്കാൻ പറ്റി എന്നുള്ളത് മറ്റൊരു സന്തോഷം,” രാഹുൽ പറയുന്നു.
Read more: ‘മരക്കാറി’ന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനം: രാഹുൽ രാജ്
മരക്കാറിൽ മായിൻകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ മായിൻകുട്ടിയാണ്. തന്നിലേക്ക് വന്നു ചേർന്ന ഭാഗ്യം എന്നാണ് മായിൻകുട്ടി എന്ന കഥാപാത്രത്തെ മണിക്കുട്ടൻ വിശേഷിപ്പിക്കുന്നത്.

“മറ്റു പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാതെ മരക്കാറിലെ മായിൻകുട്ടിയായി മാറാൻ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ വേണ്ടി വന്നു. മറ്റാരിലും എത്തപ്പെടാതെ എന്നിലേക്ക് വന്നു ചേർന്ന ഭാഗ്യമാണ് മായിൻകുട്ടി. ലോകസിനിമയിൽ ചരിത്രം കുറിച്ചിരിക്കുന്ന മരയ്ക്കാറിന്റെ ഭാഗമാകാൻ സാധിച്ച സന്തോഷം പ്രിയപ്പെട്ട പ്രേക്ഷകരോട് ഞാൻ പങ്കു വയ്ക്കുന്നു,” മണിക്കുട്ടൻ കുറിച്ചതിങ്ങനെ.
മരക്കാർ എന്ന ചിത്രത്തിന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ മുതൽ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒപ്പം തന്നെ വിമർശനങ്ങളെയും അണിയറപ്രവർത്തകർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചരിത്രത്തോട് മരക്കാർ എത്രത്തോളം നീതി പുലർത്തുന്നുണ്ട് എന്നതാണ് വിമർശകർ പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങളിലൊന്ന്. ചിത്രത്തിലെ സൂക്ഷ്മമായ കാര്യങ്ങൾ വരെ നിരൂപകർ ഇത്തരത്തിൽ ഉയർത്തി കാണിച്ചിരുന്നു. മരക്കാരുടെ മുഖത്ത് പതിച്ച രൂപവും മരക്കാർ ഉപയോഗിച്ച ടെലിസ്കോപ്പുമൊക്കെ ഈ രീതിയിൽ വിമർശിക്കപ്പെട്ട കാര്യങ്ങളാണ്.

“സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ പലരും ഉന്നയിച്ച വിമർശനം മരക്കാരുടെ മുഖത്ത് ഗണപതിയുടെ രൂപം പതിച്ചുവെച്ചിരിക്കുന്നു എന്നതാണ്. ശരിക്കും പറഞ്ഞാൽ അത് ഗണപതിയല്ല, മറിച്ച് സാമൂതിരിയുടെ കൊടിയടയാളമായ ആനയാണ്.ഇന്ന് കേരള ഗവൺമെന്റിന്റെ അടയാളമായ ആനയും ശംഖും ആ ചരിത്രത്തിൽനിന്ന് വന്നതാവാം. സാമൂതിരിയുടെ ആനയും തിരുവിതാംകൂറിന്റെ ശംഖും ചേർന്നാണ് കേരളത്തിന്റെ ഇന്നത്തെ മുദ്ര ഉണ്ടാക്കിയത് എന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് കൊടിയടയാളമായ ആന മരക്കാരിന്റെ മുഖത്ത് വന്നത്. ആനയെ കണ്ടാൽ അത് ഗണപതിയല്ലെന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലർക്കുമില്ലാത്തതിന്റെ പ്രശ്നമാണത്.”
“രണ്ടാമത്തെ കാര്യം ടെലിസ്കോപ്പിനെക്കുറിച്ചുള്ള വിമർശനമായിരുന്നു. ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിച്ച 17-ാം നൂറ്റാണ്ടിലാണ്, പിന്നെ എങ്ങനെ 16-ാം നൂറ്റാണ്ടിൽ ജീവിച്ച മരക്കാരിന് അത് ഉപയോഗിക്കാൻ പറ്റും എന്നായിരുന്നു ചോദ്യം. അതിന്റെ ഉത്തരം ഗലീലിയോ 17-ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ചത് ആസ്ട്രോണമിക്കൽ ടെലിസ്കോപ്പാണ്, അതിനു മുമ്പേ 13-ാം നൂറ്റാണ്ടിൽത്തന്നെ ടെറസ്ട്രിയൽ ടെലിസ്കോപ്പ് കണ്ടുപിടിച്ചിരുന്നു എന്നാണ്. മരക്കാർ ഉപയോഗിക്കുന്നത് ഈ ടെറസ്ട്രിയൽ ടെലിസ്കോപ്പാണ്,” എന്നാണ് വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് പ്രിയദർശൻ പറഞ്ഞത്. മാതൃഭൂമി വാരാന്തപതിപ്പിനു നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പ്രിയദർശൻ ഇക്കാര്യം വ്യക്തമാക്കിയത്.
“മലയാളക്കരയുടെ പ്രിയപ്പെട്ട മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദർശൻ സാറിനും മഞ്ജു വാരിയർക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിർമാണപങ്കാളിയുമായ സന്തോഷേട്ടനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ,” മരക്കാറിന് ആശംസകൾ നേർന്ന് സംവിധായകൻ ആഷിഖ് അബു കുറിച്ചു.
മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രം മരക്കാർ റിലീസിന് മണിക്കൂറുകൾ മാത്രം ശേഷിക്കവെ മരക്കാർ ടീമിനും മോഹൻലാലിനും ആശംസകളുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിലെ 'ഇളവെയില്' എന്ന ഗാനത്തിന്റെ വീഡിയോ പ്രൊമൊ പുറത്തിറങ്ങി. ശ്രെയ ഖോഷാലും, എം.ജി. ശ്രീകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ലോകം കാണേണ്ട സിനിമായാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് ചിത്രത്തിലെ നായകന് കൂടിയായ മോഹന്‍ലാല്‍.
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ ഷോ ഇന്ന് അര്‍ധരാത്രി 12 മണിയ്ക്ക്. കേരളത്തിലുടനീളം 626 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

മരക്കാറിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. മുൻപ് ഒന്നാമൻ എന്ന ചിത്രത്തിലും പ്രണവ് അച്ഛൻ ചെയ്ത കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു.
“എന്റെ കുട്ടിക്കാലമാണ് പ്രണവ് ചെയ്തിരിക്കുന്നത്. മോശമാക്കിയാല്‍ എനിക്കാണ് നാണക്കേട്. പക്ഷേ അയാള്‍ വളരെ നന്നായി ചെയ്തു,” എന്നാണ് മരക്കാറിലെ മകന്റെ അഭിനയത്തെ കുറിച്ച് മോഹൻലാൽ പറയുന്നത്
ഒരുപാട് പ്രത്യേകതകളോടെ എത്തുന്ന 'മരക്കാർ' റിലീസിനു മുൻപു തന്നെ 100 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പ്രീ ബുക്കിംഗിലൂടെയാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയതെന്നാണ് റിപ്പോർട്ട്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. റിലീസ് ദിനത്തിൽ മാത്രം 16000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉള്ളത്.