scorecardresearch
Latest News

Marakkar Arabikadalinte Simham: ആർച്ചയായി കീർത്തി സുരേഷ്; ‘മരക്കാർ’ ക്യാരക്ടർ പോസ്റ്റർ

2020 മാർച്ച് 26 ന് ചിത്രം റിലീസിനെത്തുന്നത്

Marakkar, മരക്കാർ,​ Marakkar release, Marakkar Arabikadalinte simham, Marakkar Arabikadalinte simham release, മരക്കാർ അറബിക്കടലിന്റെ സിംഹം, Keerthi Suresh in Marakkar

Marakkar: Arabikadalinte Simham release: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. അഞ്ചു ഭാഷകളിലായി 2020 മാർച്ച് 26 ന് 5000 തിയേറ്ററുകളിലായി ചിത്രം റിലീസിനെത്തും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചതു മുതൽ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനാണ് സംവിധായകൻ. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് പ്രിയദര്‍ശന്‍ മുൻപ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുക.

മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.

നൂറുകോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി.ജെ.റോയ്, മൂൺഷോട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിള എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.

Read more: കാന്‍സര്‍ ചേച്ചിയെ കൊണ്ട് പോയി, പക്ഷേ അവര്‍ കണ്ട സ്വപ്നങ്ങള്‍ എനിക്ക് കൂട്ടുവന്നു: രാഹുല്‍ രാജ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Marakkar arabikadalinte simham character poster keerthi suresh mohanlal priyadarshan

Best of Express