Latest News

മരക്കാർ മാത്രമല്ല, അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക്

മോഹൻലാലിനോടും സംവിധായകൻ പ്രിയദർശനോടും അടക്കം ആലോചിച്ച ശേഷമാണ് ചിത്രം ഒടിടി റിലീസിന് നൽകാൻ തീരുമാനിച്ചതെന്ന് ആന്റണി പെരുമ്പാവൂർ

Marakkar, Marakkar Arabikkadalinte Simham, Marakkar theater release, Marakkar release date, Marakkar release December 2, Mohanlal Movie Marakkar Arabikkadalinte Simham, Marakkar OTT Release, Mohanlal Movies OTT Release, Bro Daddy, Alone, 12th Man, Antony Perumbavoor, Minister Saji Cheriyan, മരക്കാർ, ഒടിടി, മോഹഗൻലാൽ, ആന്റണി പെരുമ്പാവൂർ, IE Malayalam

‘മരക്കാർ അറബിക്കടലിന്റെ സിംഹം,’ അടക്കം അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. പ്രിയദർശൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന തരത്തിൽ കഴിഞ്ഞ കുറേ ദിവസമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിറകെയാണ് ചിത്രം ഒടിടിയിൽ റീലീസ് ചെയ്യുമെന്ന് നിർമാതാവ് സ്ഥിരീകരിച്ചത്.

ചിത്രത്തിന്റെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചതിന് പിറകെയാണ് ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് സ്ഥിരീകരിച്ചത്.

മരക്കാറിന് പിറകെ ഇനി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് നാല് മോഹൻലാൽ ചിത്രങ്ങളും ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഒടിടിയിൽ റിലീസ് ചെയ്യുക.

മോഹൻലാലിനോടും സംവിധായകൻ പ്രിയദർശനോടും അടക്കം ആലോചിച്ച ശേഷമാണ് ചിത്രം ഒടിടി റിലീസിന് നൽകാൻ തീരുമാനിച്ചതെന്ന് ആന്റണി പെരുമ്പാവൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും ഒടിടിയിൽ റിലീസ് ചെയ്യില്ലെന്നുമായിരുന്നു സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവർ നേരത്തെ അവകാശപ്പെട്ടിരുന്നത്.

Also Read: മുറി നിറയെ ആളുകൾ, എല്ലാവരും അവരവരുടെ മൊബൈൽ ലോകത്തും; വീട്ടിലെ ദീപാവലി നിശബ്ദമെന്ന് ബച്ചൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Marakakr bro daddy alone 12th man mohanlal movies to release in ott

Next Story
മുറി നിറയെ ആളുകൾ, എല്ലാവരും അവരവരുടെ മൊബൈൽ ലോകത്തും; വീട്ടിലെ ദീപാവലി നിശബ്ദമെന്ന് ബച്ചൻamitabh bachchan, amitabh bachchan diwali, അമിതാഭ് ബച്ചൻ, aishwayra rai, abhishek bachchan, aaradhya bachchan, jaya bachchan, pratiksha bungalow, amitabh bachchan jalsa, big b, bollywood news
The moderation of comments is automated and not cleared manually by malayalam.indianexpress.com