മോഹൻലാൽ ചിത്രം ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ മെയ് 13ന് ലോകമെമ്പാടും റിലീസ് ചെയ്യും. മോഹൻലാൽ തന്നെയാണ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ റിലീസ് തീയതി പ്രഖ്യപിച്ചത്.
#MarakkarLionoftheArabianSea releasing Worldwide on 13th May 2021.@priyadarshandir @SunielVShetty@sabucyril @DOP_Tirru #PrabhuGaneshan @akarjunofficial @ManjuWarrier4 @impranavlal @kalyanipriyan @KeerthyOfficial @aashirvadcine @antonypbvr #MarakkarMovie pic.twitter.com/x36rQnmhwa
— Mohanlal (@Mohanlal) February 28, 2021
100കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ചിത്രമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ. മഞ്ജു വാര്യർ, സുനിൽ ഷെട്ടി, അർജുൻ, പ്രഭു, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സിദ്ദീഖ്, മുകേഷ്, ഫാസിൽ തുടങ്ങിയവരും വേഷമിടുന്നു. ആശിർവാദ് സിനിമാസ്, മൂൺലൈറ്റ് എന്‍റർടൈമെന്‍റ്, കോൺഫിഡന്‍റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
2020ൽ റിലീസ് ചെയ്യാനിരുന്ന ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ കോവിഡിനെത്തുടർന്ന് തീയേറ്ററുകൾ അടച്ചതോടെ വൈകുകയായിരുന്നു. 2020മാർച്ച് 26 നായിരുന്നു ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യാനിരുന്നത്.