63-ാമത് ഫിലിഫെയർ അവാർഡ് വേദിയിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം നൃത്തം ചെയ്ത് ലോകസുന്ദരി മാനുഷി ഛില്ലർ. ഷാരൂഖ് ഖാനും രൺവീർ സിങ്ങിനുമൊപ്പം ബോളിവുഡ് ഗാനത്തിനൊപ്പം മാനുഷിയും ചുവടുവച്ചു. മാനുഷിയുടെ ഡാൻസ് പുറത്തുവന്നതോടെ ബോളിവുഡിലേക്കുളള ലോകസുന്ദരിയുടെ കടന്നുവരവിനെയാണ് ഏവരും ഉറ്റുനോക്കുന്നത്.

മുംബൈയിൽ നടന്ന അവാർഡ്നിശയിൽ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ഷാഹിദ് കപൂർ, രൺവീർ സിങ്, ഇർഫാൻ ഖാൻ, വിദ്യാ ബാലൻ, സോനം കപൂർ, ആലിയ ഭട്ട്, രേഖ, പരിനീതി ചോപ്ര, കജോൾ തുടങ്ങി താരങ്ങളെല്ലാം അവാർഡ് നിശയ്ക്കെത്തി.

തുംഹാരി സുലുവിലെ അഭിനയത്തിന് വിദ്യ ബാലൻ മികച്ച നടിക്കുളള അവാർഡും ഹിന്ദി മീഡിയത്തിലെ അഭിനയത്തിന് ഇർഫാൻ ഖാൻ മികച്ച നടനുളള അവാർഡും സ്വന്തമാക്കി. ഷാരൂഖും കരൺ ജോഹറും ആയിരുന്നു പരിപാടിയുടെ അവതാരകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ