പതിനേഴ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പ്രിയങ്കാ ചോപ്ര ലോക സുന്ദരിപ്പട്ടം ചൂടിയത്.  ഇന്നലെ മാനുഷി ചില്ലര്‍ ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യം വീണ്ടുമോര്‍ത്തു – മാനുഷിക്ക് മുന്‍പ് ലോക സുന്ദരികളായവരെ.  റീത്ത ഫരിയ മുതല്‍ പ്രിയങ്ക ചോപ്ര വരെയുള്ളവരെ.

കൂടുതല്‍ വായിക്കാം: നമ്മുടെ ലോകസുന്ദരിപ്പട

അമേരിക്കയിലെ ഷൂട്ടിംഗിനിടയില്‍ നിന്നും പ്രിയങ്ക തന്‍റെ പിന്‍ഗാമിയെ അഭിനന്ദിക്കുകയും ചെയ്തു.

‘ഒരു പിന്‍ഗാമിയുണ്ടായിരിക്കുന്നു.  ആശംസകള്‍ മാനുഷി.  ജീവിതം പഠിക്കാനുള്ള അമൂല്യമായ ഒരവസരമാണിത്.  എല്ലാറ്റിനുമുപരി ഈ നിമിഷങ്ങള്‍ ആസ്വദിക്കൂ’

പ്രിയങ്കയെക്കൂടാതെ സുസ്മിതാ സെന്‍, സെലിന ജയ്റ്റ്ലീ എന്നിവരും പുതിയ ലോക സുന്ദരിക്ക് ആശംസകള്‍ നേര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ