അക്ഷയ് കുമാറിനൊപ്പം മാനുഷി ഛില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ഈ വർഷം മെയ് മുതൽ പ്രചരിക്കുന്നുണ്ടെങ്കിലും മുൻ ലോകസുന്ദരി, യാഷ് രാജ് ഫിലിംസിന്റെ ‘പൃഥ്വിരാജി’ലൂടെയാണ് അരങ്ങേറ്റം കുറിക്കുകയെന്ന വാർത്തകൾക്ക് ഒടുവിൽ സ്ഥിരീകരണമായി. പൃഥ്വിരാജിന്റെ പ്രണയിനിയായ സന്യോഗിതയുടെ വേഷത്തിലാണ് മാനുഷി എത്തുന്നത്.

Read More: എന്റെ ഉള്ളില്‍ ഒരു അഭിനേത്രി ഉണ്ട്: ലോക സുന്ദരി മാനുഷി ഛില്ലര്‍

View this post on Instagram

A post shared by Manushi Chhillar (@manushi_chhillar) on

സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്‌റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ അഭിനയിക്കുന്ന വാർത്ത ഒരു പ്രസ്താവനയിലൂടെയാണ് മാനുഷി അറിയിച്ചത്.

“യാഷ് രാജ് ഫിലിംസ് പോലുള്ള ഒരു പ്രൊഡക്ഷൻ ഹൗസ് അവരുടെ നായികയായി എന്നെ തിരഞ്ഞെടുത്തത് ഒരു വലിയ അംഗീകാരമാണ്! ഈ യാത്രയിലൂടെ എനിക്ക് ലഭിക്കുന്ന പാഠങ്ങളിൽ ഞാൻ സന്തുഷ്ടയും ആവേശഭരിതയുമാണ്. ഇതുവരെയുള്ള എന്റെ ജീവിതം ശരിക്കും അവിശ്വസനീയമായൊരു കഥയാണ്. മിസ്സ് ഇന്ത്യയും പിന്നീട് മിസ്സ് വേൾഡും ആകുന്നത് മുതൽ, ഇപ്പോൾ ആദ്യ ചിത്രമായി ഇത്രയും വലിയ ഒരു വലിയ പ്രോജക്റ്റ് ലഭിക്കുന്നത് വരെ. ഇത് എന്റെ ജീവിതത്തിലെ പുതിയ ആവേശകരമായ അധ്യായമാണ്,” മാനുഷി പറഞ്ഞു.

തന്റെ വേഷത്തെക്കുറിച്ച് സംസാരിച്ച മനുഷി പറഞ്ഞു, “സന്യോഗിത രാജകുമാരിയെ അവതരിപ്പിക്കുകയെന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. അവൾ ഒരു ശക്തമായ വ്യക്തിത്വമായിരുന്നു, ശരിയായ കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വയം എടുക്കുകയും ചെയ്തു. ഇന്ത്യൻ ചരിത്രത്തിൽ അവളുടെ ജീവിതം വളരെ പ്രധാനപ്പെട്ട ഒരു അധ്യായമാണ്. കഴിയുന്നത്ര കൃത്യമായി ആ വേഷം ചെയ്യാൻ ഞാൻ ശ്രമിക്കും.” ചന്ദ്രപ്രകാശ് ദ്വിവേദിയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook