ഇന്ത്യയുടെ മുന്‍ ലോക സുന്ദരിയായ ഐശ്വര്യ റായിയെ മണിരത്നം ആണ് വെളളിത്തിരയിലെത്തിച്ചത്. ഇരുവര്‍ എന്ന തമിഴ് ചിത്രത്തില്‍ ഇരട്ട കഥാപാത്രമായിരുന്നു ഐശ്വര്യയ്ക്ക് ലഭിച്ചത്. 2017ല്‍ വീണ്ടും ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിയിരിക്കുകയാണ്. 21 വയസുകാരിയായ ഹരിയാന സ്വദേശിനി മാനുഷി ഛില്ലാറാണ് പുതിയ ലോകസുന്ദരി.

കോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാനുഷിയും വെളളിത്തിരയിലേക്ക് പ്രവേശിക്കുന്നതായാണ് വിവരം. പ്രശസ്ത സംവിധായകനായ ശങ്കറാണ് മാനുഷിയെ സിനിമയിലെത്തിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശങ്കറിന്റെ അടുത്ത ചിത്രമായ ഇന്ത്യന്‍ 2വിലേക്കാണ് മാനുഷിയെ പരിഗണിക്കുന്നതെന്നാണ് വിവരം.

ശങ്കറിന്റെ നിര്‍മ്മാണ കമ്പനി ഇത് സംബന്ധിച്ച് മാനുഷി ഛില്ലാറിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. മാനുഷിക്ക് താത്പര്യം ഉണ്ടെങ്കില്‍ അറിയിക്കാനാണ് ശങ്കര്‍ അറിയിച്ചത്. ശങ്കറും കമലും ആദ്യമായി ഒന്നിച്ച ‘ഇന്ത്യന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇപ്പോള്‍ രജനികാന്തിനെ നായകനാക്കി എന്തിരന്‍റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ശങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്‍റെ ജോലികളിലേക്ക് കടക്കും.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ആ സിനിമ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

ഇന്ത്യന്‍റെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു. ആ സൂചന നല്‍കിയ പ്രതീക്ഷയാണ് ഇപ്പോള്‍ ശങ്കര്‍ സഫലമാക്കാനൊരുങ്ങുന്നത്.

200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. എ ആര്‍ റഹ്‌മാന്‍, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്‍, രവിവര്‍മന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ലോക സുന്ദരി കൂടി ചിത്രത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.
ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് 117 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി മാ​നു​ഷി ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​ത്. ആദ്യ നാല്‍പ്പതില്‍ നിന്ന് മാനുഷി പെട്ടെന്ന് ആദ്യ പതിനഞ്ചിലെത്തിയിരുന്നു.

മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മി​സ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യും ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഹി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക​സു​ന്ദ​രി പ്യൂ​ർ​ട്ടോ​റി​ക്ക​യി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഡെ​ൽ വാ​ലെ മാ​നു​ഷി​യെ കി​രീ​ട​മ​ണി​യി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ