/indian-express-malayalam/media/media_files/2026/01/02/manu-varma-2026-01-02-00-44-07.jpg)
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടൻ മനു വർമയും ഭാര്യയും നടിയുമായ സിന്ധു വർമയും. എന്നാൽ ഇരുവരും വേർപിരിയുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ മനു വർമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ സിന്ധുവുമായി കഴിഞ്ഞ രണ്ട് വർഷമായി അകന്നു കഴിയുകയാണെന്നും വിവാഹമോചനക്കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും മനുവർമ പറഞ്ഞു. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്.
"ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു.
Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്
രണ്ട്, മൂന്ന് വർഷം മുമ്പ് ഞങ്ങൾ സ്നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാൻ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾ കൂടിയാലോ. എന്തിനാണ് അത്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവർ വേർപിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും ഇവിടെയും അത് വന്ന് കഴിഞ്ഞാൽ നല്ലതാണ്. പക്ഷേ അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഡിവോഴ്സ് കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാൽ കീറി മുറിക്കാൻ നിൽക്കുകയല്ലേ.
Also Read: "ഞാൻ ക്ഷണിച്ചിട്ടാണ് ഇവർ വന്നത്; എന്ത് കൊടുങ്കാറ്റുണ്ടായാലും നമുക്ക് തേങ്ങയാണ്"
മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എൻജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ ബെംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്," മനു വർമ പറഞ്ഞു.
അന്തരിച്ച നടൻ ജഗന്നാഥ വര്‍മയുടെ മകനാണ് മനു. മനുവും സിന്ധുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇരുവരും ഒരുപോലെ സിനിമകളിലും സീരിയലിലും സജീവമാണ്.
Also Read: കല്യാണം ഉദയ്പൂരിലെ കൊട്ടാരത്തിൽ; വിജയ് ദേവരകൊണ്ട- രശ്മിക വിവാഹ തീയതി പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us