scorecardresearch

ഉർവശിയ്ക്കും കമൽഹാസനുമൊപ്പമുള്ള ചിത്രവുമായി കുഞ്ഞാറ്റ; കമന്റുമായി മനോജ് കെ ജയൻ

പൊങ്കൽ ദിനത്തിൽ ഉർവശിയ്ക്കും ലോകനായകൻ കമൽഹാസനുമൊപ്പമുള്ള സുവർണ്ണ നിമിഷങ്ങൾ പങ്കുവെച്ച് തേജാലക്ഷ്മി. മകളുടെ പോസ്റ്റിന് താഴെ സ്നേഹം നിറഞ്ഞ കമന്റുമായി മനോജ് കെ ജയൻ

പൊങ്കൽ ദിനത്തിൽ ഉർവശിയ്ക്കും ലോകനായകൻ കമൽഹാസനുമൊപ്പമുള്ള സുവർണ്ണ നിമിഷങ്ങൾ പങ്കുവെച്ച് തേജാലക്ഷ്മി. മകളുടെ പോസ്റ്റിന് താഴെ സ്നേഹം നിറഞ്ഞ കമന്റുമായി മനോജ് കെ ജയൻ

author-image
Entertainment Desk
New Update
Manoj K Jayan Urvashi Kunjatta 1

പൊങ്കൽ ദിനത്തിൽ ഉർവശിയ്ക്കും കമൽഹാസനുമൊപ്പം നിൽക്കുന്ന ഏതാനും ചിത്രങ്ങൾ തേജാലക്ഷ്മി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കമൽഹാസനെ നേരിൽ കാണാനും കൂടെ സമയം ചെലവഴിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയായിരുന്നു കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി ഇൻസ്റ്റഗ്രാം പോസ്റ്റിൽ.

Advertisment

ഈ പോസ്റ്റിന് മനോജ് കെ ജയൻ നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "എന്റെ പ്രിയപ്പെട്ട കുഞ്ഞാറ്റാ... കമൽ സാറിനും അമ്മയ്ക്കുമൊപ്പമുള്ള സുവർണ്ണ നിമിഷങ്ങൾ. ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെ. എല്ലാ ആശംസകളും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഉമ്മ," മനോജ് കെ ജയന്റെ കമന്റിങ്ങനെ.

Also Read: Kalamkaval OTT: കളങ്കാവൽ പറഞ്ഞതിലും നേരത്തെ ഒടിടിയിലെത്തി, എവിടെ കാണാം?

Manoj K Jayan Urvashi Kunjatta

തേജാലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം:

അത് 2001-ലാണ്. ഞാൻ അന്ന് ഒരു കൊച്ചു കുഞ്ഞാണ്. 'പഞ്ചതന്ത്രം' എന്ന സിനിമയുടെ സെറ്റിൽ അമ്മയോടൊപ്പം ഞാനുമുണ്ടായിരുന്നു. സാധാരണയായി ഞാൻ വലിയ വാശിയൊന്നും പിടിക്കാത്ത കുട്ടിയായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. 

Also Read: അവിടെ പാലുകാച്ചൽ, ഇവിടെ കല്യാണം; ശ്രീനിവാസന്റെ ചിറകൊടിഞ്ഞ കിനാക്കളിൽ ധ്യാനും വിനീതും നവ്യയും, എഐ വീഡിയോ

എന്നാൽ എപ്പോഴെങ്കിലും ഞാൻ കരയാൻ തുടങ്ങിയാൽ, കമൽ സാർ എന്നെ എടുത്തു കൊണ്ടുനടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരങ്ങൾ തന്ന് എന്റെ കരച്ചിൽ മാറ്റുകയും ചെയ്യുമായിരുന്നു. എനിക്ക് ഓർമ്മയില്ലാത്ത പ്രായമാണെങ്കിലും എന്റെ ജീവിതകാലം മുഴുവൻ ഞാൻ കേട്ടുവളർന്ന ഒരു കഥയാണിത്.

കട്ട് ടു... ഇത് 2025-ലെ സൈമ (SIIMA) അവാർഡ് വേദിയാണ്. ഞാൻ അമ്മയ്ക്കൊപ്പം ഇരിക്കുകയാണ്, അമ്മയുടെ തൊട്ടടുത്ത് തന്നെ കമൽ സാറുമുണ്ട്. അമ്മ സ്റ്റേജിൽ കയറുന്നതിന്റെയും മറ്റും തിരക്കിലായതുകൊണ്ട് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ വിട്ടുപോയി. ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കി, എങ്ങനെ പോയി 'ഹായ്' പറയണമെന്ന് മനസ്സിൽ പ്ലാൻ ചെയ്യുകയായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് എന്തോ ഒരു പേടിയുണ്ടായിരുന്നു.

Also Read: കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ; 2026ലെ ലൈനപ്പുകളിങ്ങനെ

തന്റെ തിരക്കുകൾ കാരണം അദ്ദേഹം ചടങ്ങിൽ നിന്ന് നേരത്തെ ഇറങ്ങി. അന്ന് ഞാൻ അമ്മയോട് സങ്കടം പറഞ്ഞ് ഒരുപാട് കരഞ്ഞു, "എനിക്ക് അദ്ദേഹത്തോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല, ഒന്ന് 'ഹായ്' പോലും പറയാൻ കഴിഞ്ഞില്ല, എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഞാൻ നോക്കി നിൽക്കുകയേ ചെയ്തുള്ളൂ, എനിക്ക് ഒരുപാട് സങ്കടം തോന്നുന്നു" എന്ന്.

അമ്മ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു, "സാരമില്ല മോളെ, വിഷമിക്കണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്നെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കാണാം."  ആ നിമിഷം മുതൽ, ആ 'എന്നെങ്കിലും' എന്നത് എത്രയും വേഗം വരണമേ എന്ന് ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുമായിരുന്നു.

കട്ട് ടു... ഒടുവിൽ ആ ദിവസം വന്നു!! എനിക്ക് തോന്നിയ ആവേശവും നന്ദിയും വാക്കുകൾക്ക് അപ്പുറമാണ്. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചുള്ളൂ എങ്കിലും, ആ പത്ത് മിനിറ്റ് പത്ത് വർഷത്തിന് തുല്യമായി എനിക്ക് തോന്നി.  എനിക്ക് അതെല്ലാമായിരുന്നു. എല്ലാ വികാരങ്ങളും ഒരേസമയം എന്നിലൂടെ കടന്നുപോയി, ഒപ്പം വലിയൊരു നന്ദിയും. 

ശരിയായ സമയത്ത്, എല്ലാം പൂർത്തിയാവും, അതിന് ജീവിതത്തിന് അതിമനോഹരമായ ഒരു വഴിയുണ്ട്. ഇത്തരം നിമിഷങ്ങളാണ് ഈ ജീവിതത്തോട് എനിക്ക് എന്നും കടപ്പാട് തോന്നിപ്പിക്കുന്നത്. 

എല്ലാവർക്കും  പൊങ്കൽ ആശംസകൾ. 

സിനിമയിൽ  നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തേജാ ലക്ഷ്മി.  സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ലോഞ്ചും അടുത്തിടെ നടന്നിരുന്നു. 

Also Read: 37 വർഷത്തിന് ശേഷം തന്റെ ആദ്യ നായകനെ സന്ദർശിച്ച് കനക; ചിത്രം വൈറൽ

Manoj K Jayan Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: