/indian-express-malayalam/media/media_files/uploads/2023/06/Big-B.jpeg)
Entertainment Desk/ IE Malayalam
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. ‘ബിഗ് ബി’യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകരെല്ലാം. 'ബിലാൽ' എന്നാണ് രണ്ടാം ഭാഗത്തിനു പേര് നൽകിയിരിക്കുന്നത്.
മനോജ് കെ ജയനും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം ഇപ്പോഴിതാ ഒരു ബിഗ് ബി ഓർമ പങ്കുവച്ചിരിക്കുകയാണ്. ഒരു കടലിൽ നിന്ന് കയറി വരുന്ന ചിത്രമാണ് മനോജ് പങ്കുവച്ചത്. "ബിലാലറിയാതെ. 2007 ൽ 'ബിഗ് ബി’യുടെ ഷൂട്ടിങ്ങിനിടയിൽ എഡ്ഡി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ," എന്നാണ് ചിത്രത്തിനൊപ്പം മനോജ് കുറിച്ചത്. എഡ്ഡിയുടെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
സിറോ ബാലൻസുള്ള മേരി ടീച്ചറുടെ അക്കൗണ്ട് നിറയ്ക്കാൻ കടലിൽ കക്ക വാരുന്ന ജോലി ചെയ്യുന്ന എഡ്ഡി, പഴയ ബിലാലിനും എഡിക്കും മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് കോളനിയാടാ കൊച്ചിയിൽ ഉള്ളത്,16 വർഷം ഇപ്പോഴും ഇങ്ങേർ ഇങ്ങനെ ഒക്കെ തന്നെ ആണ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ പലരും കുറിച്ചിരിക്കുന്നത്.
ഉണ്ണി ആര്‍ രചന നിര്‍വഹിച്ച ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ.ജയന്‍, ബാല എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമ അന്നേവരെ കാണാത്ത വിധത്തിലുള്ള സാങ്കേതിക മികവോടെയാണ് ബിഗ് റിലീസ് ചെയ്തത്.
ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ലൗലി' ആണ് മനോജിന്റെ പുതിയ ചിത്രം. മാത്യൂ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശരണ്യ, ഡോ അമർ രാമചന്ദ്രൻ എന്നിവരാണ് നിർമാണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.