Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

നീ എന്തൊരു സ്വീറ്റാണ് മോനേ; ദുൽഖറിനെ കുറിച്ച് മനോജ് കെ.ജയൻ

“രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല, 2021-ൽ ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം”

മലയാളസിനിമയിലെ ഏറ്റവും കൂളായ, എല്ലാവരുടെയും സുഹൃത്തായ താരം എന്നാണ് ദുൽഖറിനെ പൊതുവെ സഹതാരങ്ങൾ വിശേഷിപ്പിക്കാറുള്ളത്. താരജാഡകളില്ലാതെ എല്ലാവരോടും വളരെ സൗഹാർദപൂർവ്വം ഇടപെടുന്ന വ്യക്തിയാണ് ദുൽഖർ. ബോളിവുഡിൽ നിന്നും അങ്ങ് സോനം കപൂറും ആലിയ ഭട്ടും തുടങ്ങി തെലുങ്ക് സിനിമാലോകത്തു നിന്നും റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും വരെ ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളാണ്.

സൗഹൃദങ്ങളിലെല്ലാം ഏറെ ആത്മാർത്ഥത പുലർത്തുന്ന ദുൽഖറിനെ കുറിച്ച് നടൻ മനോജ് കെ.ജയൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ദുൽഖറിനൊപ്പം അഭിനയിച്ച ‘സല്യൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായ അവസരത്തിലാണ് മനോജ് കെ.ജയന്റെ കുറിപ്പ്.

“ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓർമ്മകളും സമ്മാനിച്ച് ‘സല്യൂട്ട്’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി. ‘2005 ‘ൽ രാജമാണിക്യത്തിൽ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോൾ ഞാൻ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ൽ ദുൽഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂർവ്വഭാഗ്യം. ദുൽഖർ…. എന്തൊരു സ്വീറ്റ് വ്യക്തിയാണ് മോനേ നീ….” മനോജ് കെ.ജയൻ കുറിക്കുന്നു.

View this post on Instagram

A post shared by Manoj K Jayan (@manojkjayan)

Read more: അയാളും ഞാനും തമ്മില്‍: ദുൽഖറിനെ കുറിച്ച് വിജയ് ദേവേരകൊണ്ട

ഏതാനും ദിവസങ്ങൾക്കു മുൻപ് മനോജ് കെ.ജയന്റെ 55-ാം ജന്മദിനത്തിൽ ദുൽഖർ പങ്കുവച്ച ആശംസ കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

“മനോജേട്ടന് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. എനിക്ക് അറിയാവുന്നതിൽ ഏറ്റവും ക്ഷമയുള്ള, വളരെ പോസിറ്റീവ് ആയ നല്ലൊരാളാണ് അദ്ദേഹം. നിങ്ങൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. സെറ്റിന് ജീവൻ നൽകുന്നത് നിങ്ങളാണ്, നിങ്ങളുടെ കഥകൾ കേൾക്കാനും അസാധ്യമായ തമാശകൾ ആസ്വദിക്കാനുമായി ഞങ്ങളെപ്പോഴും നിങ്ങളുടെ ചുറ്റും കൂടിയിരിക്കും. ജന്മദിനാശംസകൾ ഏട്ടാ, ജന്മദിനത്തോട് അനുബന്ധിച്ച് വലിയ ബഹളങ്ങൾ ഇഷ്ടപ്പെടുന്ന ആളല്ല നിങ്ങളെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ആശംസിക്കാതിരിക്കാൻ കഴിയുന്നില്ല,” എന്നാണ് ദുൽഖർ കുറിച്ചത്.

Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manoj k jayan shares his working experience with dulquer salman salute movie

Next Story
ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത്? കിടിലൻ ലുക്കിൽ സുരാജ് വെഞ്ഞാറമൂട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express