scorecardresearch
Latest News

ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ ഇതെനിക്ക് നിധിയാണ്; തലൈവർക്കൊപ്പം മനോജ് കെ ജയൻ

എന്റെ സൂപ്പർ സ്റ്റാറിനൊപ്പം 1992ൽ… ജന്മദിനാശംസകൾ സാർ

ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല, പക്ഷേ ഇതെനിക്ക് നിധിയാണ്; തലൈവർക്കൊപ്പം മനോജ് കെ ജയൻ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ എഴുപതാം ജന്മദിനമാണ് ഇന്ന്. ആരാധകരും സിനിമാലോകവും കുടുംബവും എല്ലാം ചേർന്ന് ആഘോഷമാക്കുകയാണ് തലൈവറുടെ ജന്മദിനം. സോഷ്യൽ മീഡിയയിൽ എങ്ങും #HBDSuperstarRajinikanth എന്ന ഹാഷ് ടാഗാണ്. ട്വിറ്ററിലും ഈ ഹാഷ് ടാഗ് വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ, തലൈവർക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള മനോജ് കെ ജയന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റിയില്ല എന്നത് സത്യം.എങ്കിലും ഓർമ്മകൾക്ക് ഹൈ റെസൊലൂഷൻ ആണ്. ഈ ഫോട്ടോ എക്കാലത്തും നിധി പോലെ സൂക്ഷിക്കുന്നു. എന്റെ സൂപ്പർ സ്റ്റാറിനൊപ്പം 1992ൽ, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം, ജന്മദിനാശംസകൾ രജിനി സാർ…” പഴയൊരു ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ കുറിക്കുന്നതിങ്ങനെ.

Hi
ഫോട്ടോയ്ക്ക് ഒട്ടും clarity ഇല്ല,എന്നത് സത്യം.എങ്കിലും ഓർമ്മകൾക്ക് High Resolution ആണ്.ഈ ഫോട്ടോ എക്കാലത്തും…

Posted by Manoj K Jayan on Saturday, December 12, 2020

കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന് തമിഴകത്തിന്റെ സ്വന്തം തലൈവറായി മാറിയ രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഓരോരുത്തർക്കും ഒരു പാഠപുസ്തകമാണ്. ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികൾക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവർ എന്നു വിളിക്കാൻ അവർക്ക് കഴിയില്ല.

Read more: 100 രൂപ അഡ്വാൻസ് ചോദിച്ചിട്ട് തന്നില്ല, കാറിൽ കയറ്റില്ല, മുൻകാല അനുഭവം പങ്കുവച്ച് രജനീകാന്ത്; വീഡിയോ

കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കന്നഡിഗനായ ശിവാജി റാവു ഗേക്‌വാദ് തമിഴരുടെ രജനികാന്തായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍. ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി. തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. നാന്‍ സിഗപ്പുമണിതന്‍, പഠിക്കാത്തവന്‍, വേലക്കാരന്‍, ധര്‍മ്മത്തിന്‍ തലൈവന്‍, നല്ലവനുക്ക് നല്ലവന്‍ എന്നിവയായിരുന്നു ഇക്കാലത്തെ രജനിയുടെ പ്രധാന ചിത്രങ്ങള്‍. 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്സ്റ്റോണില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ദളപതിയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.

ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് ഈ മനുഷ്യനെ ആരാധകര്‍ സ്റ്റൈല്‍ മന്നന്‍ എന്നു വിളിച്ചത്. കൂലിക്കാരന്‍, കര്‍ഷകന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലന്‍ നടത്തം വരെ… രജനികാന്ത് എന്ന ബ്രാന്‍ഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്.

Read more: രണ്ട് പിറന്നാളുകൾ ഉള്ള നടൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manoj k jayan shares an old photo with rajinikanth birthday