scorecardresearch

കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം: മനോജ് കെ ജയൻ

കൽപ്പനയെ ഓർത്തുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്

കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം: മനോജ് കെ ജയൻ

മലയാളത്തിന്റെ പ്രിയനടി കൽപ്പന വിടപറഞ്ഞിട്ട് ഇന്ന് ആറു വർഷം പൂർത്തിയാവുകയാണ്. നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന കൽപ്പനയെ ഓർത്തുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രമാണെന്നും ആ കസേര ഇന്നും ഒഴിഞ്ഞുകിടക്കുകയാണെന്നും മനോജ് കെ ജയൻ പറയുന്നു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലാണ് താരം ഇങ്ങനെ കുറിച്ചത്.

“ഓർമ്മപ്പൂക്കൾ..കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം..മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു..എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു.. ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം” മനോജ് കെ ജയൻ കുറിച്ചു.

2016 ജനുവരി 25 ന് പുലര്‍ച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും നടുക്കികൊണ്ട് കൽപ്പനയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിലായിരുന്ന നടിയെ ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച കൽപ്പന ഒരു ദേശിയ അവാർഡ് ഉൾപ്പെടെ നേടിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും നന്നായി ഹാസ്യം കൈകാര്യം ചെയ്തിരുന്ന കൽപ്പനയുടെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടവയാണ്.

Also Read: ആ ഓർമ്മകൾക്ക് നന്ദി; ശ്യാം സിൻഹ റോയ് ടീമിനോട് നന്ദി പറഞ്ഞ് സായ് പല്ലവി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manoj k jayan remembering kalpana on her 6th death anniversary