/indian-express-malayalam/media/media_files/2025/11/14/manoj-k-jayan-kids-2025-11-14-22-36-53.jpg)
നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന ബഹുമുഖ പ്രതിഭയാണ് മനോജ് കെ ജയന്‍. ശിശുദിനത്തോട് അനുബന്ധിച്ച് മനോജ് കെ ജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.
"എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച," എന്ന അടിക്കുറിപ്പോടെയാണ് മക്കളുടെ ചിത്രം മനോജ് പങ്കിട്ടത്. മക്കളായ തേജ ലക്ഷ്മി, ശ്രേയ, അമൃത് എന്നിവരാണ് ചിത്രത്തിലുള്ളത്.
മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. 2000ൽ വിവാഹിതരായ ഇവർ 2008ൽ വിവാഹമോചിതരാവുകയായിരുന്നു. 2011ൽ മനോജ് പുനർവിവാഹിതനായി. ഭാര്യ ആശ. ദമ്പതികൾക്ക് അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ശ്രേയ.
ശ്രേയയും തേജലക്ഷ്മിയും സമപ്രായക്കാരാണ്. ഒരേ പ്രായമാണെങ്കിലും ആദ്യം ബിരുദം നേടിയത് ശ്രേയ ആയിരുന്നു. തേജ ബിരുദം നേടിയതുപോലെ തന്നെ വിദേശത്ത് നിന്നുമാണ് ശ്രേയയും ബിരുദം സ്വന്തമാക്കിയത്.
മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ. 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
പെരുന്തച്ചൻ (1990), സർഗ്ഗം എന്നീ ചിത്രങ്ങൾ മനോജ് കെ ജയന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. സർഗ്ഗത്തിലെ അഭിനയത്തിന് 1992ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിലെ വേഷവും ശ്രദ്ധ നേടി. മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു മനോജിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Also Read: ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; രണ്ടു സീൻ ഒഴിവാക്കിയാൽ മതിയെന്ന് ഹൈക്കോടതി
അച്ഛന്റെയും അമ്മയുടെയും വഴിയെ അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് മകൾ തേജ ലക്ഷ്മിയും. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. നവാഗതനായ ബിനു പീറ്റർ സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിൽ കുഞ്ഞാറ്റയുടെ നായകനായി എത്തുന്നത് സർജാനോ ഖാലിദ് ആണ്.
Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറക്കിൾ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us