മോദിയുടെ കഥ പറയുന്ന സിനിമയില്‍ അമിത് ഷാ ആയി വേഷമിടുന്നത് മനോജ് ജോഷി

ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി.എം. നരേന്ദ്ര മോദിയില്‍ നടന്‍ മനോജ് ജോഷി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആയി വേഷമിടും. അമിത് ഷാ ആയി വേഷമിടുന്നതില്‍ സന്തോഷമുണ്ടെന്ന് മനോജ് ജോഷി പറഞ്ഞു. ‘വളരെയധികം സന്തോഷമുണ്ട്. സന്ദീപ് സിങ് എന്നെ വിളിച്ച് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. ഞാന്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ലൊരു കഥാപാത്രമായി ഇത് മാറും,’ ജോഷി വ്യക്തമാക്കി. സിനിമകളിലും നിരവധി സീരിയലകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വരുണ്‍ ധവാന്‍ നായകനായ ജുദ്‍വാ 2 ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും. ബോമാന്‍ ഇറാനി, സെറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിരത ന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സഞ്ജയ് ദത്ത് വേഷമിട്ട ഭൂമിയാണ് ഇയാള്‍ സംവിധാനം ചെയ്ത് അവസാന ചിത്രം. മോദി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഏഴിന് പുറത്തിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manoj joshi to play amit shah in pm narendra modi biopic

Next Story
‘ഒരു​ അഡാർ ലവ്വും’ ‘ജൂണും’ വരുന്നു; ഈ ആഴ്ചയിലെ പ്രധാന റിലീസുകൾOru Adar Love, June, Oru Adar Love release date, June release Date, Priya Warrier, Rajisha Vijayan, Gabinos Release date, Mullappoo Viplavam release date, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com