/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-fi-2025-11-17-11-45-31.jpg)
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-7-2025-11-17-11-45-42.jpg)
ചുവന്ന വട്ടപ്പൊട്ടും സിമ്പിൾ ഡിസൈൻ സാരിയും അണിഞ്ഞ് ഒരു പകൽ കിനാവിന്റെ സൗന്ദര്യത്തോടെ ഓട്ടോയിൽ വന്നിറങ്ങി ശ്യാമപ്രസാദിനു മുന്നിലേക്ക് നടന്നടുക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-6-2025-11-17-11-45-42.jpg)
മഞ്ജു വാര്യരെയും ശ്യാമ പ്രസാദിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ആരോ' എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ചർച്ച.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-5-2025-11-17-11-45-42.jpg)
'ആരോ'യിലെ മഞ്ജുവിന്റെ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും സുന്ദരിയായി മഞ്ജുവിനെ സ്ക്രീനിൽ കാണുന്നത് എന്നാണ് ആരാധകരുടെ പക്ഷം.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-4-2025-11-17-11-45-42.jpg)
"47-ാം വയസ്സിലും എന്നാ ഗ്ലാമറാ. ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സു കവരുന്നു," എന്നിങ്ങനെ പോവുന്നു കമന്റുകൾ.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-3-2025-11-17-11-45-42.jpg)
കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയിലെ ഭദ്രയ്ക്കു ശേഷം മഞ്ജുവിനെ ചുവന്ന വട്ടപ്പൊട്ടിലും ലാസ്യഭംഗിയിലും കാണുന്നത് ഇപ്പോഴാണെന്ന് ഒരു വിഭാഗം ആളുകൾ വിലയിരുത്തുന്നു.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-2-2025-11-17-11-45-42.jpg)
മഞ്ജുവിനെയും ശ്യാമപ്രസാദിനെയും കൂടാതെ അസീസ് നെടുമങ്ങാടും ചിത്രത്തിൽ വന്നുപോവുന്നുണ്ട്.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-1-2025-11-17-11-45-42.jpg)
മമ്മൂട്ടി കമ്പനിയാണ് ആരോ എന്ന ഈ ഷോട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-8-2025-11-17-11-45-42.jpg)
ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-9-2025-11-17-11-45-42.jpg)
സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-10-2025-11-17-11-45-42.jpg)
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-11-2025-11-17-11-45-42.jpg)
ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-12-2025-11-17-11-45-42.jpg)
കഥ, സംഭാഷണം വി. ആർ. സുധീഷ്, കവിത കൽപ്പറ്റ നാരായണൻ, ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം ബിജിപാൽ, കലാസംവിധായകൻ സന്തോഷ് രാമൻ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
/indian-express-malayalam/media/media_files/2025/11/17/manju-warrier-aaro-13-2025-11-17-11-45-42.jpg)
ഏതായാലും, മഞ്ജുവിന്റെ ലുക്കും ഈ ഹ്രസ്വചിത്രവും ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ചർച്ചയായി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us