മഞ്ജുവിന്റെ ലുക്കും മമ്മൂക്കയുടെ ക്യാമറയും; ‘ആഹാ, അന്തസ്സ്!’

‘മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിവ, ഇതൊരു നിധിയാണ്, ഏറെ നന്ദി മമ്മൂക്ക’

manju warrier, mammootty, photos of manju warrier, viral photos, manju warrier photos, mammookka, mammootty photos, മ‍ഞ്ജു വാര്യർ, മമ്മൂട്ടി, വൈറൽ ഫോട്ടോ

മലയാള സിനിമയിൽ പ്രായം റിവേഴ്സ് ഗിയറിൽ ഓടുന്ന രണ്ടു പേരാണ് മഞ്ജു വാര്യരും മമ്മൂട്ടിയും. ഇടയ്ക്കിടെ രണ്ടു പേരുടേയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇക്കുറി മമ്മൂട്ടിയുടെ ക്യാമറക്കണ്ണിലൂടെ പകർത്തിയ മഞ്ജു വിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ഈ ചിത്രങ്ങളെ അമൂല്യമായ നിധി എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. ഈ ചിത്രങ്ങൾ എടുത്തത് സാക്ഷാൽ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ മികച്ച ഫോട്ടോ ഗ്രാഫറായ മമ്മൂക്കയാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതെന്നും നന്ദി മമ്മൂക്ക എന്നും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണിത്.

Photographed by none other than Malayalam Cinema’s Ace Photographer MAMMOOKKA!!! This is TREASURE!!!! Thank you Mammookka!
#Mammootty #ThePriest

Posted by Manju Warrier on Saturday, 27 March 2021

‘മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിവ, ഇതൊരു നിധിയാണ്, ഏറെ നന്ദി മമ്മൂക്ക’ എന്ന് കുറിച്ചാണ് മഞ്ജു പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ഇതൊരു മഹാഭാഗ്യമെന്ന് കുറിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഫോട്ടോകളാണ് മമ്മൂട്ടിയുടേതെന്നാണ് കമന്റുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പകർത്തിയതെന്നാണ് കമന്റുകള്‍.

Read More: സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ? പുതിയ ലുക്കിനെ കുറിച്ച് ചിരിയോടെ മഞ്ജു; വീഡിയോ

വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും ധരിച്ച് ബാങ്‌സ് സ്റ്റൈല്‍ ഹെയര്‍ സ്റ്റൈലുമായുള്ള മഞ്ജുവിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ്​ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ താരം എത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങള്‍ക്കു താഴെ ഒട്ടനവധി ആരാധകരാണ്​ കമന്‍റുകളുമായി രംഗത്തെത്തിയത്​.

ഒരു കൗമാരക്കാരിയെപ്പോലെ തോന്നുന്നു എന്നാണ്​ ആരാധകരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്​. പ്രായം കൂടും തോറും മഞ്ജു കൂടുതല്‍ ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക് ആണോ ഇതെന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്​. മകളോളം ചെറുപ്പമായിട്ടുണ്ട് എന്ന് കമന്‍റ്​ ചെയ്​തവരുമുണ്ട്​.

#ManjuWarrier

ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെ… ഉയർന്നു പറക്കുക…..

Posted by Dream pix media on Thursday, 25 March 2021

മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണ് മമ്മൂട്ടി എന്ന് മുമ്പും തെളിയിച്ചിട്ടുള്ളതാണ്. നിരവധി താരങ്ങളുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുമുണ്ട്. അടുത്തിടെ വീട്ടുമുറ്റത്തിരുന്ന് പക്ഷികളുടെ ചിത്രം പകർത്തുന്ന മമ്മൂക്കയുടെ വിശേഷങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. മാത്രമല്ല ഇക്കവിഞ്ഞ 69-ാം ജന്മദിനത്തിൽ കാനൺ ഇഒഎസ് ആ‍ർ 5 എന്ന പുതിയ ക്യാമറ സ്വന്തമാക്കിയ വിശേഷവും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

വർഷങ്ങളായി സിനിമാലോകത്തുള്ളവരാണ് മമ്മൂട്ടിയും മഞ്ജു വാര്യരും. എങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച ദി പ്രീസ്റ്റ് എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warriers photos taken by mammootty goes viral

Next Story
‘എന്റെ മോൾ ഇന്ന് വായനയുടെ തിരക്കിലാണ്, നിങ്ങളുടേയോ?’; അല്ലിയുടെ ചിത്രം പങ്കുവച്ച് സുപ്രിയPrithviraj, Prithviraj daughter, Supriya Menon Prithviraj, Prithviraj daughter ally, Alankrita Menon Prithviraj, Alankrita Menon Prithviraj latest photos, പൃഥ്വിരാജ്, പൃഥ്വിരാജ് അല്ലിമോൾ, സുപ്രിയ, അലംകൃത മേനോൻ പൃഥ്വിരാജ്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com