മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രം ആമിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നീര്‍മാതളപ്പൂവിനുള്ളില്‍ എന്നു തുടങ്ങുന്ന ശ്രേയാഘോഷാല്‍ ആലപിച്ച പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്.

മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുരളി ഗോപി, അനൂപ് മേനോന്‍, ടൊവിനോ തോമസ് എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നു. ജനുവരി 26ന് വൈകുന്നേരം കൊച്ചിയിലെ ലുലു മാളിലായിരുന്നു ആമിയുടെ ഓഡിയോ ലോഞ്ച്. എം. ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Read More: ശരീരത്തെ കുറിച്ച് മോശമായി സംസാരിച്ചത് തന്നെ കൊച്ചാക്കാൻ; കമലിനെതിരെ ആഞ്ഞടിച്ച് വിദ്യാ ബാലൻ

നേരത്തേ സിനിമയിലേക്ക് മാധവിക്കുട്ടിയായി പരിഗണിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറുകയും പിന്നീട് ഈ വേഷം മഞ്ജുവിലേക്ക് എത്തുകയുമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook