രാജ്യാന്തര ബ്രാന്‍ഡുകളെ അണിനിരത്തി ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച ഫാഷന്‍ വീക്കില്‍ റാംപില്‍ ചുവടുവെച്ച് നടി മഞ്ജു വാര്യരും. മഞ്ജുവിനെ കൂടാതെ മംമ്ത മോഹന്‍ദാസ് , കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരും റാംപില്‍ ചുവടുവെച്ചു. പ്രൈഡ് ഓഫ് കേരള അവാര്‍ഡിന് മഞ്ജു വാര്യര്‍ അര്‍ഹയായി.

Read More: Manju Warrier as Zubaida in MARAKKAR Arabikadalinte Simham: ‘മരക്കാറി’ലെ സുബൈദയായി മഞ്ജു വാര്യര്‍

ഫാഷന്‍ രംഗത്തെ അന്‍പതിലധികം മുന്‍ നിര രാജ്യാന്തര ബ്രാന്‍ഡുകളുടെ അപൂര്‍വ ശേഖരവും, പുതുപുത്തന്‍ ട്രെന്‍ഡുകളും മലയാളികള്‍ക്ക് സമ്മാനിച്ച് കൊണ്ടാണ് ലുലു ഫാഷന്‍ വീക്കിന്റെ നാലാം എഡിഷന്‍ കൊടിയിറങ്ങിയത്. 5 ദിവസം നീണ്ട ഫാഷന്‍ വീക്കില്‍ അരങ്ങേറിയത് മുപ്പതോളം എക്സ്ക്ലൂസീവ് ഷാഷന്‍ ഷോകളാണ്.

എക്‌സ്‌ക്ളുസീവ് ഫാഷൻ ഷോകൾ,​ ഫാഷൻ ഫോറം,​ ലുലു ഫാഷൻ അവാർഡുകൾ എന്നിവയും ഫാഷൻ വീക്കിന്റെ ഭാഗമായി അരങ്ങേറി. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറായ ഉത്‌സവ് ദോലാഖിയാണ് ഇക്കുറി ഫാഷൻവീക്ക് കൊറിയോഗ്രാഫ് ചെയ്തത്. പ്രമുഖ വസ്‌ത്ര ബ്രാൻഡായ ബ്ളാക്ക്‌ബെറീസ്,​ ഗ്യാപ്പ് എന്നിവയാണ് പ്രധാന സ്‌പോൺസർമാര്‍.

ഫാഷൻ വീക്കിന്റെ ഭാഗമായി പുതിയ സ്‌പ്രിംഗ്,​ സമ്മർ വസ്‌ത്രങ്ങളുടെ പ്രത്യേക വില്‌പനയും നടന്നു. ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ,​ ഗിഫ്‌റ്റ് വൗച്ചറുകൾ,​ മറ്ര് ഒട്ടേറെ സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook