അഭിനേത്രി, നർത്തകി, ഗായിക എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുള്ള പ്രതിഭയാണ് മഞ്ജു വാര്യർ. ഇപ്പോഴിതാ, പെയിന്റിംഗും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു. വായനാദിനത്തോട് അനുബന്ധിച്ച് മഞ്ജു പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. താൻ വരച്ച ചിത്രത്തിനൊപ്പമുള്ള ഒരു ഫോട്ടോയാണ് മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്.
ലോകവായനാദിനത്തിൽ ലൈബ്രറിയിൽ പോവാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യും. സാരമില്ല, ഒന്നു ഞാനെനിക്കായി പെയിന്റ് ചെയ്യും എന്നാണ് താൻ വരച്ച ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു കുറിക്കുന്നത്. ആക്സിഡന്റൽ ആർട്ടിസ്റ്റ്, ലോക്ക്ഡൗൺ ഡയറീസ് എന്നീ ഹാഷ് ടാഗുകളോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ പുസ്തകങ്ങൾ അടുക്കിവച്ചൊരു ലൈബ്രറി പോലെ തോന്നിക്കുന്ന പെയിന്റിംഗിനെ പ്രശംസിച്ചു കൊണ്ട് നിരവധി താരങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്. “നിങ്ങൾക്ക് ചെയ്യാനറിയാത്ത എന്തെങ്കിലും ഉണ്ടോ അത്ഭുതകരമാംവിധം കഴിവുള്ള ലേഡീ?” എന്നാണ് ആശ്ചര്യത്തോടെ റിമ ചോദിക്കുന്നത്. “ചക്ക വീണ് മുയൽ ചത്തതാണ്,” എന്നാണ് റിമയ്ക്ക് മഞ്ജു നൽകിയ സരസമായ മറുപടി.

“ദൈവമേ… നിങ്ങൾ എന്താണ്, നിങ്ങൾ ആരാണ്? ഹൂ ആർ യൂ, ആപ് കോൻ ഹേ,” മഞ്ജുവിന്റെ ചിത്രം കണ്ട ഗായിക സിതാരയുടെ പ്രതികരണം ഇങ്ങനെ.
ക്യാപ്ഷൻ വായിക്കും വരെ അതൊരു ലൈബ്രറിയാണെന്ന് മാത്രമാണ് ഓർത്തത് എന്നാണ് മറ്റൊരു ആരാധിക കുറിക്കുന്നത്.
Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ