/indian-express-malayalam/media/media_files/uploads/2020/01/manju-warrier-1.jpg)
ഇന്ത്യൻ സിനിമയുടെ അഭിമാനതാരമാണ് അമിതാഭ് ബച്ചൻ. പകരക്കാരനില്ലാത്ത പ്രതിഭ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. ആ താരസാന്നിധ്യത്തോട് അടുത്തു നിൽക്കാൻ കഴിയുന്നതിനെ അഭിമാനമായി കരുതുന്ന വ്യക്തിയാണ് മഞ്ജുവാര്യർ. ഇപ്പോഴിതാ, ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്കും നല്ല പാതി ജയ ബച്ചനുമൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. കല്യാൺ ജ്വല്ലറിയുടെ പരസ്യചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒന്നിച്ചത്.
View this post on InstagramHonoured! Thanks to #kalyanjewellers
A post shared by Manju Warrier (@manju.warrier) on
സിനിമയിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ രണ്ടാം വരവ് പരസ്യചിത്രങ്ങളിലൂടെ ആയിരുന്നു. രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ അമിതാഭ് ബച്ചനൊപ്പം സ്ക്രീൻ പങ്കിടാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. മഞ്ജുവാര്യരെ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ എന്നു വിശേഷിപ്പിച്ചതും അമിതാഭ് ബച്ചനായിരുന്നു.
Read more: അന്ന് നീളൻ മുടിക്കാരി, ഇന്ന് സ്റ്റൈലിഷ് ലേഡി; ഓർമപടവുകൾ കയറി മഞ്ജു വാര്യർ
രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖ’ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.