Happy Birthday Parvathy, Manju Warrier wishes Parvathy Thiruvoth: മലയാളത്തിന്റെ ഒരു പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിയ്ക്കുകയാണ് മലയാളത്തിന്റെ തന്നെ മറ്റൊരു പ്രിയ നായിക. പാര്‍വ്വതിയുടെ പിറന്നാളാണിന്ന്. പാര്‍വ്വതിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത് മഞ്ജു വാര്യരാണ്. ഇരുവരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ‘ഹാപ്പി ബെര്‍ത്ത്‌ഡേ പാറൂ’ എന്നാണ് മഞ്ജു കുറിച്ചത്. മഞ്ജുവിനെ കൂടാതെ പൂര്‍ണിമ ഇന്ദ്രജിത്ത്, ആഷിഖ് അബു തുടങ്ങിയവരും പാര്‍വ്വതിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

Happy birthday Paruuu @par_vathy

A post shared by Manju Warrier (@manju.warrier) on

Happy Birthday Parvathy, collegues wishes Parvathy Thiruvoth: പാര്‍വ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉയരെ’ റിലീസിന് ഒരുങ്ങുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്. ‘കൂടെ’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പാര്‍വ്വതി നായികയായെത്തുന്ന ചിത്രമാണ് ‘ഉയരെ’.

Parvathy, Aashiq Abu

ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. നവാഗതനായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍.

Read More: ‘ഉയരെ’ പറക്കാന്‍ പാര്‍വ്വതി; കൂട്ടിന് ആസിഫും ടൊവിനോയും

കാച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ക്കാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook