Women’s Day 2021: ഇന്ന് അന്താരാഷ്ട്ര വനിതാദിനം. ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായുള്ള ദിനം എന്ന രീതിയിലാണ് വനിതാദിനം ആഘോഷിക്കപ്പടുന്നത്. 365 ദിവസങ്ങളിൽ നിന്നും ഒരു ദിവസം മാത്രം മതിയോ സ്ത്രീകൾക്ക്? വനിതകൾക്ക് മാത്രമായി ഒരു ദിനം എന്ന രീതിയിൽ ആഘോഷിക്കപ്പെടേണ്ടതുണ്ടോ തുടങ്ങിയ വാദങ്ങളും ചർച്ചകളും വർഷങ്ങളായി വനിതാദിനത്തോട് അനുബന്ധിച്ച് ഉയർന്നു വരാറുണ്ട്.
ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ പങ്കുവച്ച വനിതാദിന ആശംസയാണ് ശ്രദ്ധ നേടുന്നത്. മാർച്ച് എട്ട് മാത്രമല്ല, 365 ദിവസങ്ങളിലെ ഓരോ ദിവസവും 24 മണിക്കൂറും സ്ത്രീകളുടേതായി മാറട്ടെ എന്നാണ് മഞ്ജു പങ്കുവച്ച ആശംസയുടെ ഉള്ളടക്കം.
Posted by Manju Warrier on Monday, March 8, 2021
Read more: മമ്മൂട്ടിയെ പോലെ പ്രായം റിവേഴ്സ് ഗിയറിലാണോ? മഞ്ജുവിനോട് ആരാധകർ
ഒരു പിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ പുരോഗമിക്കുന്നത്. മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന ‘ദി പ്രീസ്റ്റ്’ ആണ് റിലീസ് കാത്തുകിടക്കുന്ന ചിത്രങ്ങളിൽ ഒന്ന്. പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിങ്ങനെ വരാനിരിക്കുന്ന എട്ടോളം ചിത്രങ്ങളിൽ മഞ്ജുവാണ് നായിക.
Read more: ഈ അമ്മ ഒരു വിസ്മയമാണ്; കഥകളിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജുവിന്റെ അമ്മ