scorecardresearch
Latest News

ചാക്കോച്ചന്റെ ഇസുവിനെ താലോലിച്ച് മഞ്ജു വാരിയർ

ഏപ്രിൽ 16 നായിരുന്നു ചാക്കോച്ചന്റേയും പ്രിയയുടേയും കൊച്ചു മിടുക്കനായ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ

ചാക്കോച്ചന്റെ ഇസുവിനെ താലോലിച്ച് മഞ്ജു വാരിയർ

കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോയുടെയും മകനായ ഇസഹാക്കിന് നിരവധി താരങ്ങൾ പിറന്നാൾ ആശംസകൾ നേർന്നിരുന്നു. നടി ഉണ്ണിമായയും പേർളി മാണിയും ഇസുവിനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചാണ് ആശംസ നേർന്നത്. ഇന്നിതാ മഞ്ജു വാരിയർ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ഇസുവിനൊപ്പമുളള ചിത്രം പങ്കുവച്ചാണ് താരപുത്രന് ആശംസകൾ നേർന്നത്.

ഇസുവിനെ കയ്യിലെടുത്ത് താലോലിക്കുന്ന ചിത്രങ്ങളും, കുഞ്ചാക്കോയ്ക്കും പ്രിയയ്ക്കും ഒപ്പമുളള ചിത്രവുമാണ് മഞ്ജു പങ്കുവച്ചത്. മഞ്ജു താലോലിക്കുമ്പോൾ കുഞ്ഞു ഇസു ചിരിക്കുന്നുമുണ്ട്.

manju warrier, ie malayalam

ഏപ്രിൽ 16 നായിരുന്നു ചാക്കോച്ചന്റേയും പ്രിയയുടേയും കൊച്ചു മിടുക്കനായ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. പിറന്നാൾ കേക്കിനടുത്തിരുന്ന് ചിരിക്കുന്ന ഇസയുടെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്.

Read Also: നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം; ചാക്കോച്ചന്റെ ഇസയോട് ഉണ്ണിമായ

മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

View this post on Instagram

Quarantined with Love for the past 15 years & Loving it!!! Knowing each other for 22years,you are one of the best things to happen in my life. Little did I know that I would be humming the name of my Lady in my very first movie song,even before meeting you. Accepting all the pros and cons of each other and moving forward Hand in Hand. And on this special day,it’s a bit more special as we give each other the best gift of our life… IZAHAAK You have been a good DAUGHTER to your parents,a friendly SISTER to your cousins,a Great FRIEND to many including me,a romantic LOVER(only to ME),an adipoli WIFE(again to ),a wonderful Daughter/Sis-in-law to my family…..And now be a Kickass AMMA to my Son!!! …..All Love,Hugs & Kisses to My VALENTINE during this QUARANTINE….. ”O PRIYAE” Nb:please excuse the look of the cake.First time in my life I baked a for my Wifey.#bakermanKunchacko

A post shared by Kunchacko Boban (@kunchacks) on

‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier wishes kunjacko boban son izahaak

Best of Express