ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍. രണ്ടു കാലങ്ങളില്‍ കുഞ്ചാക്കോ ബോബനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചാണ് മഞ്ജു പ്രിയപ്പെട്ട ചാക്കോച്ചന് പിറന്നാള്‍ ആശംസിച്ചത്.

Happy Birthday dear Chackocha!!!

A post shared by Manju Warrier (@manju.warrier) on

മഞ്ജു വാര്യരുടെ അഭിനയത്തിലേക്കുള്ള രണ്ടാം വരവ് ചിത്രമായ ‘ഹൗ ഓള്‍ഡ്‌ ആര്‍ യൂ’വിലെ നായകന്‍ കുഞ്ചാക്കോ ബോബനായിരുന്നു. അതിനു ശേഷം ‘വേട്ട’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വിഷ് ചെയ്തത് കൂടാതെ പിറന്നാള്‍ ആശംസകള്‍ കൈമാറുന്ന ഒരു വീഡിയോയും കുഞ്ചാക്കോ ബോബന്‍ ഫാന്‍സ്‌ റിലീസ് ചെയ്തിട്ടുണ്ട്.

“ഏറെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും അതിലേറെ പ്രിയപ്പെട്ട സുഹൃത്തുമായ കുഞ്ചാക്കോ ബോബന്, ചാക്കോച്ചന്, ജന്മദിനാശംസകള്‍. ആയുരാരോഗ്യ സൗഖ്യവും സമാധാനവും ആരോഗ്യവും ഒക്കെയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്ഡേ ചാക്കോച്ചാ”, വീഡിയോയില്‍ മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെ.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ്‌ ജില്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook