/indian-express-malayalam/media/media_files/2026/01/21/manju-warrier-2026-01-21-11-16-32.jpg)
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല, തന്റെ നിലപാടുകളിലും സ്വപ്നങ്ങൾക്ക് പിറകെ യാത്ര ചെയ്ത് അവ നേടിയെടുക്കുന്നതിന്റെ കാര്യത്തിലുമെല്ലാം മഞ്ജു ഇന്ന് പലർക്കും റോൾ മോഡലാണ്.
വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ എന്ന ക്യാമ്പെയിനിന്റെ അംബാസഡറായി ചുമതലയേറ്റതിനു ശേഷം മഞ്ജു നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന
വിവാഹം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമല്ലെന്നും അത് തിരിച്ചറിയുന്ന ഒരു പുതിയ തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്നും സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാൻ ഓരോ സ്ത്രീക്കും സാമ്പത്തിക സ്വതന്ത്ര്യം അനിവാര്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.
"വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണമെന്ന് പെൺകുട്ടികൾ വിശ്വസിക്കുന്നു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി ഞാൻ കാണുന്നത്," മഞ്ജുവിന്റെ വാക്കുകളിങ്ങനെ.
സ്ത്രീകൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ഏറ്റവും അത്യാവശ്യമായത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്നും മഞ്ജു വാര്യർ ഓർമ്മിപ്പിച്ചു. സാമ്പത്തികമായി സ്വതന്ത്രരായാൽ മാത്രമേ സ്ത്രീകൾക്ക് സ്വന്തം ചിറകുകൾ കണ്ടെത്താനും ഉയരങ്ങളിലേക്ക് പറന്നുയരാനും സാധിക്കൂ. കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ആപ്പിൾ ലോറി ഓടിക്കുന്ന ജലജ, ജെ.സി.ബി വരെ ഓടിക്കുന്ന എഴുപതുകാരി രാധാമണിയമ്മ തുടങ്ങിയവരുടെ പോരാട്ടവീര്യം പ്രചോദനമാണെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഒപ്പം, അച്ഛന്റെ മരണശേഷം തനിച്ചായപ്പോൾ നൃത്തത്തിലേക്കും സാഹിത്യത്തിലേക്കും മടങ്ങിപ്പോയി സ്വന്തം സന്തോഷം കണ്ടെത്തിയ അമ്മ ഗിരിജയേയും മഞ്ജു സംസാരത്തിനിടെ ഓർത്തു.
Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us